നവോദയത്തിൽ സ്വാതന്ത്ര്യസമര ചരിത്രക്വിസ്​ മത്സരം

കൊല്ലം: സ്വാതന്ത്ര്യദിനത്തിൽ നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ബാലകലാവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് നടക്കും. സ്കൂളിനെ പ്രതിനിധീകരിച്ച് രണ്ടംഗ ടീമുകൾക്ക് പങ്കെടുക്കാം. വിജയികൾക്ക് കാഷ് അവാർഡുകളും പുസ്തക സമ്മാനവും പ്രശസ്തിപത്രവും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ മേധാവിയുടെ സാക്ഷ‍്യപത്രം സഹിതം ആഗസ്റ്റ് 12നകം സെക്രട്ടറി നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം -691601 വിലാസത്തിൽ നൽകണം. ഫോൺ: 0474- 2703093, 9446353792, 9961034421.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.