അഞ്ചൽ: ഭാരതീപുരം എണ്ണപ്പനത്തോട്ടത്തിൽ വീണ്ടും ആക്രമണം. ജീവനക്കാരിയുടെ മാല കവരാനുള്ള ശ്രമമാണ് നടന്നത്. രണ്ട് ദിവസം മുമ്പ് തോട്ടത്തിലെ ഒാവർസിയർക്കുനേരെ ആസിഡ് ആക്രമണമുണ്ടായിരുന്നു. എ ഡിവിഷനിലെ മെസഞ്ചർ വിജയമ്മയുടെ മാല പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കവർച്ചശ്രമത്തിനിടെ വിജയമ്മയുടെ കൈയിലെ ബാഗ് കൊണ്ടുള്ള അടിയേറ്റ് ബൈക്കിെൻറ പിന്നിലിരുന്നയാൾ തറയിൽ വീണു. വിജയമ്മ ബഹളംവെച്ചപ്പോൾ ഒരാൾ ബൈക്കുമായി രക്ഷപ്പെടുകയും തറയിൽ വീണയാൾ എണ്ണപ്പനത്തോട്ടത്തിനുള്ളിലേക്ക് ഓടിമറയുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് ഈ സ്ഥലത്തിന് സമീപം ഓഫിസിലെ ഓവർസിയറെ ആസിസ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നത്. അദ്ദേഹമിപ്പോൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.