വോൾവോ ബസുകാരും കോളജ് വിദ്യാർഥികളും റോഡിൽ ഏറ്റുമുട്ടി; ഗതാഗതം തടസ്സപ്പെട്ടു

കരുനാഗപ്പള്ളി: സ്വകാര്യ വോൾവോ ബസ് ജീവനക്കാരും ചാത്തന്നൂർ എം.ഇ.എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകീട്ട് 6.30 ഒാടെയായിരുന്നു സംഭവം. വോൾവോ ബസിലെ ജീവനക്കാർ കോളജ് ബസിലെ പെൺകുട്ടികളെ അസഭ്യവും ആംഗ്യഭാഷയിൽ ചേഷ്ടകൾ കാട്ടിയതായും വിദ്യാർഥികൾ ആരോപിച്ചായിരുന്നു ഏറ്റുമുട്ടൽ. നഗരസഭ കാര്യാലയത്തിന് സമീപം ബസ് നിർത്തി ഭക്ഷണം കഴിക്കാൻ ജീവനക്കാരും യാത്രക്കാരും ഇറങ്ങിയപ്പോൾ പിന്നാലെവന്ന കോളജ് ബസിൽനിന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ വിദ്യാർഥികൾ ഡ്രൈവറും ക്ലീനറോടും പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തു. ഇത് വാക്കേറ്റവും പരസ്പരം ഏറ്റുമുട്ടലിലും കലാശിക്കുകയായിരുന്നു. സംഭവത്തിൽ അൻവർഷ എന്ന വിദ്യാർഥിയെ പരിക്കേറ്റ നിലയിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ജീവനക്കാർ ഗുണ്ടകളെ വിളിച്ചുവരുത്തി തങ്ങൾക്കുനേരെ മർദനമഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തി​െൻറ പേരിൽ കരുനാഗപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്കും ഏറെ നേരമുണ്ടായി. ബസ് ഡ്രൈവർ, ക്ലീനർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.