സാ​േങ്കതിക സർവകലാശാലയിൽ മൈനർ ഇൻ എൻജിനീയറിങ്​ പാഠ്യപദ്ധതി

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിങ് വിദ്യാർഥികൾക്കായി ഇൗ അധ്യയന വർഷം മുതൽ മൈനർ ഇൻ എൻജിനീയറിങ് എന്ന പാഠ്യപദ്ധതി ആരംഭിക്കുന്നു. വിദ്യാർഥികളും യുവാക്കളും പഠനത്തോടൊപ്പം തന്നെ അവരുടെ അഭിരുചിക്കനുസൃതമായി അധിക വൈദഗ്ധ്യം ആർജിതമാക്കേണ്ടതി​െൻറ ആവശ്യകതക്ക് 2016 ലെ കരട് വിദ്യാഭ്യാസ നയത്തിലും 2015 ലെ നൈപുണ്യനയത്തിലും 2015 ലെ ദേശീയ നൈപുണ്യ യോഗ്യതാ പദ്ധതിയിലും 2015ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും അംഗീകാരം നൽകിയിട്ടുണ്ട്. ഇൗ നയങ്ങൾക്ക് വിധേയമായാണ് 'മൈനർ ഇൻ എൻജിനീയറിങ്' എന്ന പാഠ്യപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സർവകലാശാലയുടെ കീഴിലുള്ള എല്ലാ വിദ്യാർഥികൾക്കും പദ്ധതിയിലെ വ്യവസ്ഥകൾക്കനുസൃതമായി പരിശീലനം നേടാം. പാഠ്യക്രമത്തി​െൻറ അടിസ്ഥാന ഘടന: ബി.ടെക് പരീക്ഷകൾ വീഴ്ച കൂടാതെ യഥാക്രമം പൂർത്തീകരിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. സാേങ്കതിക സർവകലാശാലയുടെ ബി.ടെക് നിയമാവലിക്ക് വിധേയമായി ആവശ്യമെങ്കിൽ ഒരു വർഷത്തെ ബ്രേക്ക് ഒാഫ് സ്റ്റഡിയോടുകൂടി മൈനർ ഡിഗ്രിക്കായി രണ്ടുവർഷത്തിനുള്ളിൽ 12െക്രഡിറ്റുകൾ അധികമായി സ്വായത്തമാക്കിയിരിക്കണം. 12 െക്രഡിറ്റുകൾ സ്വായത്തമാക്കുന്നതിന് വിദ്യാർഥികൾ നിശ്ചിത കാലാവധിക്കുള്ളിൽ മൂന്ന് െക്രഡിറ്റുകൾ വീതമുള്ള നാല് കോഴ്സുകൾ പൂർത്തീകരിക്കണം. 15 ആഴ്ചക്കുള്ളിലെ സമ്പർക്ക ക്ലാസുകളിലെ മൊത്തം മണിക്കൂറുകൾ 180 ആയിരിക്കണം. അതായത് ഒരു കോഴ്സിന് 45 സമ്പർക്ക മണിക്കൂറുകൾ ഉണ്ടായിരിക്കും. എ.െഎ.സി.ടി.ഇയുടെ നിർദേശപ്രകാരം മൈനർ ഇൻ എൻജിനീയറിങ് പാഠ്യപദ്ധതി ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടിന് വിധേയമായിരിക്കണം. നിർദിഷ്ട നാല് കോഴ്സുകളിൽ രണ്ട് കോഴ്സുകൾ ലെവൽ നാല് പ്രകാരവും ബാക്കിയുള്ള രണ്ടുകോഴ്സുകൾ യഥാക്രമം ലെവൽ അഞ്ച്, െലവൽ ആറ് പ്രകാരവുമായിരിക്കണം. ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടി​െൻറ ലെവൽ നാലിന് താഴെയുള്ള കോഴ്സുകൾ മൈനർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുകയില്ല. സാേങ്കതിക സർവകലാശാലയുടെ അക്കാദമിക് നിയമാവലിക്ക് വിധേയമായി അക്കാദമിക് കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും അംഗീകരിച്ച ഏതെങ്കിലും ഏജൻസിക്ക് പാഠ്യപദ്ധതി രൂപകൽപന ചെയ്യാം. പാഠ്യപദ്ധതി വിദ്യാർഥികൾക്ക് പ്രദാനം ചെയ്യുന്ന വിഭവ വ്യക്തികൾ/ പരിശീലകർ, ലാബ്/ വർക്ഷോപ് സംവിധാനങ്ങൾ എന്നിവ സാേങ്കതിക സർവകലാശാല നിഷ്കർഷിക്കുന്ന നിലവാരങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണം. കോഴ്സ് വിലയിരുത്തൽ ബി.ടെക് നിയമാവലിയിലെ അക്കാദമിക് വിലയിരുത്തൽ/മൂല്യ നിർണയം എന്ന തലക്കെട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും. സാേങ്കതിക സർവകലാശാലയുടെ അക്കാദമിക് നിയമാവലിയനുസരിച്ച് െക്രഡിറ്റുകൾ സ്വായത്തമാക്കുന്നതിന് സർവകലാശാല വിലയിരുത്തൽ അനിവാര്യ ഘടകമാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയർ, ഹാർഡ് വെയർ എന്നിവ സ്വതന്ത്രവും പൊതുവായി ഉപയോഗിക്കാൻ കഴിയുന്നതും പൊതുസ്രോതസ്സിൽ ലഭ്യമാകുന്നതുമായിരിക്കണം. പാഠ്യക്രമത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലേക്കായി കേരള സർക്കാർ സ്ഥാപനങ്ങളായ എ.എസ്.എ.പി, കെ.എസ്.യു.എം, കെ.എസ്.ഡി.പി, െഎ.സി.എഫ്.ഒ.എസ്.എസ്, െഎ.സി.ടി അക്കാദമി, അഫിലിയേറ്റഡ് കോളജ് എന്നിവയുടെ പങ്കാളിത്തത്തിന് മുൻഗണന നൽകും. ഇതി​െൻറ ഒന്നാംഘട്ടത്തി​െൻറ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.