പ്ലാനറ്റോറിയത്തിൽ വാനനിരീക്ഷണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ക്ലാസ് മുറികളിൽ കേട്ട ശനിയുടെ വലയങ്ങളും വ്യാഴത്തി​െൻറ ഉപഗ്രഹങ്ങളെയും നേരിട്ടുകണ്ട സന്തോഷത്തിലായിരുന്നു ഇന്നലെ പ്രിയദർശനി പ്ലാനറ്റോറിയത്തിലെത്തിയവർ. അത്യാധുനികമായ ടെലിസ്കോപ്പിലൂടെ കൈയെത്തും ദൂരത്ത് പ്രപഞ്ചസത്യങ്ങൾ തങ്ങൾക്ക് മുന്നിൽ വലയം ചെയ്യുന്നത് സകലരെയും ആകർഷിച്ചു. ഇന്ത്യ മാർച്ച് ഫോർ സയൻസി‍​െൻറ ഭാഗമായി കേരള അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ(ആസ്ട്രോ കേരള) ആണ് സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി പ്ലാനറ്റോറിയത്തിൽ വാനനിരീക്ഷണവും ശാസ്ത്രസായാഹ്നവും സംഘടിപ്പിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ കിരൺ മോഹൻ നക്ഷത്രങ്ങളെ പരിചയപ്പെടുത്തി. വാനനിരീക്ഷണത്തി​െൻറ ഭാഗമായി നടന്ന ശാസ്ത്ര പ്രഭാഷണം ഡോ.ആർ.വി.ജി. മേനോൻ ഉദ്ഘാടനം ചെയ്തു. ആസ്ട്രോ കേരള സെക്രട്ടറി ശ്രീരാഗ് പ്രസിഡൻറ് കൃഷ്ണവാര്യർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.