ശുചിത്വ സാഗരം പദ്ധതി; മാലിന്യം ശേഖരിക്കാനുള്ള ബാഗുകളുടെ വിതരണം​ തുടങ്ങി

കാവാനാട്: കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ബോട്ടുകളിലെ തൊഴിലാളികൾക്ക് ബാഗുകൾ വിതരണം ചെയ്തു. 'ശുചിത്വ സാഗരം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ജില്ല ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ, കേരള ശുചിത്വമിഷൻ, ഫിഷറീസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ബാഗുകൾ വിതരണം ചെയ്ത് തുടങ്ങിയത്. കടലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ബാഗുകളിലാക്കി കരെക്കത്തിച്ച് ശുചിത്വമിഷൻ അധികൃതർക്ക് കൈമാറും. പ്ലാസ്റ്റിക്കി​െൻറ സംസ്കണത്തിനായി ശക്തികുളങ്ങര ഹാർബറിൽ സംസ്കരണ യൂനിറ്റും സ്ഥാപിക്കും. പ്ലാസ്റ്റിക് മാലിന്യം കടലിൽ ഉപേക്ഷിക്കരുതെന്നും പ്ലാസ്റ്റിക് മലിന്യം കരയിലെത്തിക്കണമെന്നുമുള്ള അറിയിപ്പ് ബോട്ടുകളിലെ വയർലസ് സെറ്റ് വഴി മത്സ്യത്തൊഴിലാളികൾ പരസ്പരം അറിയിക്കുന്നതായും ഫിഷിങ് ബോട്ട് ഓപ്റേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ് പറഞ്ഞു. ശക്തികുളങ്ങര ഹാർബറിൽ നടന്ന ബാഗ് വിതരണത്തി​െൻറ ഉദ്ഘാടനം പീറ്റർ മത്യാസ് നിർവഹിച്ചു. അസോസിയേഷൻ ജില്ല പ്രസിഡൻറ് ചാർളി ജോസഫ്, വൈസ് പ്രസിഡൻറുമാരായ വൈ. അലോഷ്യസ്, ബാബു ഫ്രാങ്ക്, ജോയൻറ് സെക്രട്ടറി ബാബു ഫ്രാൻസിസ്, ട്രഷറർ പീറ്റർ മാർട്ടിൻ, സെബാസ്റ്റ്യൻ ആൻറണി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.