കൊട്ടിയം പീഡനം: ഇരയെ കൊന്നെന്ന കേസിൽ സഹോദരനെ വെറുതെവിട്ടു

കൊല്ലം: കൊട്ടിയം പീഡനക്കേസിലെ പെൺകുട്ടിയെ വധിച്ച കേസിൽ പെൺകുട്ടിയുടെ സഹോദരനായ പ്രതിയെ കുറ്റക്കാരനല്ലെന്നുകണ്ട് ജില്ല അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടു. രണ്ടുവർഷം നല്ലനടപ്പിന് ശിക്ഷിച്ച കൊല്ലം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിനെതിരായ ഹരജി പരിഗണിച്ചാണ് അഡീഷനൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറി​െൻറ വിധി. പെൺവാണിഭത്തിനിരയായ സഹോദരിയെ ഇയാൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ, കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല കോടതിയുടെ വിധി. 2005 ജനുവരി 31ന് വൈകീട്ടാണ് പെൺകുട്ടിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ തെറ്റായ ജീവിതരീതിയിൽ മനംനൊന്തായിരുന്നു 17 വയസ്സുണ്ടായിരുന്ന സഹോദരൻ കൊല നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, വേണ്ടത്ര തെളിവുകളില്ലാതിരുന്നിട്ടും സഹോദരനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെന്നും ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഹുമയൂൺ വാദിച്ചു. പ്രോസിക്യൂഷന്‍ 26 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. അയല്‍വീട്ടിലെ താമസക്കാരിയും നാടകനടിയുമായ യുവതിയാണ് പെൺകുട്ടിയെ സെക്‌സ് റാക്കറ്റി​െൻറ വലയിലകപ്പെടുത്തിയതത്രെ. തിരുവനന്തപുരത്തെ ത​െൻറ വീട്ടിലേക്കെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതി സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചെവച്ചു. യുവതിയുടെ കൂട്ടാളികളായ സ്ത്രീകളും ഇടനിലക്കാരായി രംഗത്തുണ്ടായിരുന്നു. പീഡനം സംബന്ധിച്ച ലോക്കല്‍ പൊലീസി​െൻറ അന്വേഷണത്തിനിടെയാണ് പെൺകുട്ടിയുടെ മരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.