കെ.പി.സി.സിയുടെ ഇന്ദിര ഗാന്ധി ജന്മശതാബ്​ദി ആഘോഷ പരിപാടികൾ ഇൗമാസം അഞ്ചുമുതൽ

തിരുവനന്തപുരം: ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷത്തി​െൻറ ഭാഗമായി കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ ഇൗമാസം അഞ്ചുമുതൽ ഒമ്പതുവരെ വിവിധപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് രാവിലെ പത്തരക്ക് ഇന്ദിര ഗാന്ധിയെ സംബന്ധിച്ച ഫോേട്ടാ പ്രദർശനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം െചയ്യും. ഇതോടൊപ്പം പ്രിയദർശിനി പബ്ലിക്കേഷൻസി​െൻറ പുസ്തകപ്രദർശനവും നടക്കും. അന്ന് വൈകീട്ട് നാലരക്ക് നടക്കുന്ന സ്ത്രീശാക്തീകരണ സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. ആറിന് വൈകീട്ട് നാലിന് ചേരുന്ന 'ദാരിദ്ര്യ നിർമാർജനവും സാമൂഹികസുരക്ഷിതത്വവും ഇന്ദിരാജിയും' സമ്മേളനം മുൻ ചീഫ് സെക്രട്ടറി സി.പി. നായർ ഉദ്ഘാടനംെചയ്യും. ഏഴിന് വൈകീട്ട് ചേരുന്ന കവിയരങ്ങ് സുഗതകുമാരി ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകീട്ട് നാലരക്ക് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ​െൻറ അധ്യക്ഷതയിൽ ചേരുന്ന ജന്മശതാബ്ദി സമ്മേളനം എ.െഎ.സി.സി ജന.സെക്രട്ടറി മുകുൾ വാസ്നിക് ഉദ്ഘാടനം ചെയ്യും. ഒമ്പതിന് നടക്കുന്ന വർഗീയ വിരുദ്ധ സെമിനാർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം െചയ്യും. സെമിനാറിൽ മന്ത്രി ഡോ. തോമസ് െഎസക്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. പ്രകാശ് ബാബു എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.