സ്വാശ്രയ മെഡിക്കൽ കരാറിൽ ഒപ്പിട്ടില്ലെങ്കിലും രണ്ടാംഘട്ടത്തിൽ മുഴുവൻ കോളജിലേക്കും അലോട്ട്മെൻറ് -മന്ത്രി ശൈലജ തിരുവനന്തപുരം: സർക്കാറുമായി കരാർ ഒപ്പിട്ടാലും ഇല്ലെങ്കിലും മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളജുകളെയും രണ്ടാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ആവശ്യെമങ്കില്‍ സ്വാശ്രയ കോളജുകള്‍ക്ക് വീണ്ടുമൊരു അലോട്ട്മെൻറ് ഏര്‍പ്പെടുത്തും. അതു കഴിഞ്ഞുള്ള സ്പോട്ട് അലോട്ട്മെൻറ് മാനേജ്മെൻറിനു വിട്ടുകൊടുത്ത് കോഴവാങ്ങാന്‍ സൗകര്യമൊരുക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് പ്രതിപക്ഷത്തിെൻറ സങ്കല്‍പം മാത്രമാണ്. ഒരു കാരണവശാലും സ്പോട്ട് അലോട്ട്മെൻറ് മാനേജ്മെൻറിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും പരീക്ഷ കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.ഇ.എസ്, കാരക്കോണം മെഡിക്കൽ കോളജ് മാനേജ്മെൻറുകൾ ചർച്ചനടത്തി കഴിഞ്ഞവര്‍ഷത്തെ അതേ ഫീസ് കരാര്‍ ഒപ്പുവെക്കാമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഫീസ് വർധിപ്പിക്കാതിരിക്കുകയും മുഴുവന്‍ സീറ്റിലും അലോട്ട്മെൻറ് നടത്താന്‍ സമ്മതിക്കുകയും ചെയ്താല്‍ കരാര്‍ ഒപ്പിടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് പരിയാരം മെഡിക്കല്‍ കോളജ് മാത്രമാണ് കരാര്‍ ഒപ്പിട്ടത്. മറ്റ് ഒമ്പത് കോളജുകള്‍ കരാറിന് സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും അവയില്‍ പലതും കോടതിയില്‍നിന്ന് ഉയര്‍ന്ന ഫീസ് വര്‍ധിപ്പിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ കരാറില്‍ ഏര്‍പ്പെടാന്‍ വന്നിട്ടില്ല. കരാറില്‍ ഏര്‍പ്പെട്ടാല്‍ ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ ക്രോസ് സബ്സിഡി പാടില്ലെന്നു പറഞ്ഞ് സുപ്രീംകോടതി കരാര്‍ തള്ളിക്കളയുമെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയായിരുെന്നന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെങ്കിലും 25000നും 2.5 ലക്ഷത്തിനും കുട്ടികള്‍ക്ക് പഠിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സന്നദ്ധരാകുന്ന മാനേജ്മെൻറുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരാറില്‍ ഏര്‍പ്പെടാത്തവരോട് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് (സ്കോളര്‍ഷിപ് സംവിധാനമടക്കം) ഈടാക്കുന്നതിനാണ് ധാരണയായത്. ഇതല്ലാതെ മറ്റൊരുമാര്‍വും സര്‍ക്കാറിെൻറ മുന്നിലില്ല. ഒരുദിവസം പോലും പാഴാക്കാതെ അലോട്ട്മെൻറ് ആരംഭിക്കുമ്പോഴേക്കും ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.