പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

നാഗര്‍കോവില്‍: അമേരിക്കയില്‍ മകളുടെ വീട്ടില്‍പോയ പൊന്നപ്പനാടാര്‍ കോളനിയില്‍ മഹാദേവന്‍പിള്ളയുടെ വീട് കുത്തിത്തുറന്ന് മോഷണം. ആറുപവ​െൻറ ആഭരണം, എല്‍.ഇ.ഡി ടി.വി, ലാപ്‌ടോപ് എന്നിവ മോഷണം പോയി. മൂന്നുമാസമായി വീട്ടുടമ ഇല്ലാത്തതിനാല്‍ വീട് കാവലിനായി ഒരാളെ നിയമിച്ചിരുന്നു. ഒരു ദിവസം കാവല്‍ക്കാരന്‍ വന്നില്ല. ആ ദിവസം രാത്രിയാണ് വീടി​െൻറ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. മഹാദേവന്‍പിള്ളയുടെ ബന്ധു ബുധനാഴ്ച വീട്ടില്‍ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. നേശമണി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.