താലൂക്ക്​ ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; വീട്ടിൽ പ്രസവിച്ചു

കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വീട്ടിൽ പ്രസവിച്ചതായി പരാതി. കൊട്ടാരക്കര ഉമ്മന്നൂർ പാറൻകോട് തുളസീ മന്ദിരത്തിൽ രതീഷി​െൻറ ഭാര്യ ശ്രീലക്ഷ്മി (20) ക്കാണ് ദുരവസ്ഥയുണ്ടായത്. കടുത്ത വേദനയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മൂന്നോടെ ബന്ധുക്കൾ ശ്രീലക്ഷ്മിയെ താലൂക്ക് ആശുപത്രിൽ കൊണ്ടുവരുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ ഗുളിക നൽകി യുവതിയെ പറഞ്ഞുവിടുകയായിരുന്നെന്ന് ഇവർ പറഞ്ഞു. വേദന സഹിക്കാൻ കഴിയുന്നില്ലായെന്നും ഇവിടെ അഡ്മിറ്റാകാനുള്ള സൗകര്യം ചെയ്തുതരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് ആശുപത്രി അധികൃതർ തയാറായില്ല. ഇതിനിടയിൽ ശ്രീലക്ഷ്മി ഛർദിക്കുകയും ചെയ്തു. ഇത് കണ്ട് ക്ഷുഭിതയായ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരിൽ ഒരാൾ ഛർദി കഴുകി വൃത്തിയാക്കിയിട്ട് പോയാൽ മതിയെന്ന് യുവതിയോടും ബന്ധുക്കളോടും പറഞ്ഞു. തിരികെ വീട്ടിലെത്തിയ യുവതി വൈകുന്നേരത്തോടെ പ്രസവിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.