കടയ്ക്കൽ: -സ്കൂൾ കുട്ടികളുമായി വന്ന ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് വിദ്യാർഥികൾക്ക് നിസ്സാര പരിക്ക്. പെരിങ്ങാട് വെൽഫെയർ എൽ.പി.എസിലെ കുട്ടികളുമായി വന്ന ജീപ്പാണ് സ്കൂളിന് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അപകടം. തുടയന്നൂർ ഓയിൽപാം എസ്റ്റേറ്റ് മേഖലയിലെ വിദ്യാർഥികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർഥികൾക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. മണലുവട്ടത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട ജീപ്പ്. കഴിഞ്ഞ ദിവസം പെരിങ്ങാട് യത്തീംഖാനയിലേക്ക് പരുത്തി എസ്.എൻ.എച്ച്.എസിൽ നിന്ന് വിദ്യാർഥികളുമായി വന്ന വാൻ തോട്ടിലേക്ക് മറിഞ്ഞ് 18 കുട്ടികൾക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.