ആറ്റിങ്ങല്‍: അനധികൃത മദ്യകച്ചവടം നടത്തിയ ഒരാള്‍ പിടിയില്‍. വര്‍ക്കല കുരയ്ക്കണ്ണി പയറ്റുവിളവീട്ടില്‍ വിമല്‍ (46) ആണ് പിടിയിലായത്. 20 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. എക്‌സൈസ് കമീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയും അറസ്റ്റും. ആറ്റിങ്ങല്‍ എക്‌സൈസ് സി.ഐ എസ്. ഷാജഹാന്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ആര്‍. സുരേഷ്‌കുമാര്‍, സുരേഷ്ബാബു, ഷിബുകുമാര്‍, ബിനു, മനോജ്, രാധാകൃഷ്ണപിള്ള, സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വംനല്‍കി. ബൈക്കിലെത്തിയ സംഘം വയോധികയെ തള്ളിയിട്ട് മാല കവർന്നു കല്ലമ്പലം: ബൈക്കിലെത്തിയ രണ്ടംഗസംഘം വയോധികയെ തള്ളിയിട്ട് രണ്ട് പവെൻറ മാല കവർന്നു. പനയറ പ്ലാവിള വീട്ടിൽ കൃഷ്ണമ്മ (70)യുടെ മാലയാണ് കവർന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേ റോഡിലെ വളവിൽവെച്ചായിരുന്നു മാല പൊട്ടിച്ചെടുത്തത്. ബൈക്കിലെത്തിയ സംഘത്തിലൊരാൾ കൃഷ്ണമ്മയെ തള്ളിയിടുകയും മാല പൊട്ടിച്ചു കടക്കുകയുമായിരുന്നു. വീഴ്ചയിൽ ഇവർക്ക് നിസ്സാര പരിക്കേറ്റു. മോഷ്ടാക്കൾ തുണികൊണ്ട് മുഖം മറച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.