വള്ളക്കടവ്: യതീംഖാനകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർഗവാസനകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കാറില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. വള്ളക്കടവ് യതീംഖാന കോംപ്ലക്സിൽ നടന്ന ഒാൾ കേരള യതീം സ്റ്റുഡൻറ്സ് ഫെസ്റ്റ് 2017െൻറ സമാപനസമ്മേളനത്തിൽ സമ്മാനദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് ഏതെങ്കിലും കോഴ്സുകളിൽ പ്രത്യേകപ്രാവീണ്യം നൽകി മുഖ്യധാരയിൽ എത്തിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 47ാം വാർഷികാഘോഷം കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറാണ് ഉദ്ഘാടനം ചെയ്തത്. അഗതികളെയും അനാഥരെയും മുഖ്യധാരയിൽ എത്തിച്ചാൽ മാത്രമേ സമൂഹത്തിൽ സന്തുലിതാവസ്ഥ സംജാതമാകൂവെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവ് യതീംഖാന പ്രസിഡൻറ് എം.കെ. നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, പി.ടി.എ. റഹീം, പി. ഉബൈദുല്ല വള്ളക്കടവ് ജമാഅത്ത് പ്രസിഡൻറ് സൈഫുദീൻ ഹാജി, യതീംഖാന ജനറൽ സെക്രട്ടറി അഡ്വ. എം.എം. ഹുസൈൻ എന്നിവർ സംസാരിച്ചു. യതീം ഫെസ്റ്റിെൻറ മികച്ചസംഘാടനത്തിന് കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം മുൻമേധാവി ഡോ. എ. നിസാമുദ്ദീനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.