ചെ​മ്മ​രു​തി​യി​ൽ പാ​റ​മ​ട​യി​ലെ വെ​ള്ളം വീ​ടു​ക​ളി​ലെ​ത്തി​ക്കാ​ൻ നീ​ക്കം

വർക്കല: വർക്കല നിയോജകമണ്ഡലത്തിൽ വെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടത്തിൽ. എല്ലാ പഞ്ചായത്തുകളിലും ജലക്ഷാമം രൂക്ഷമാണ്. പാറമടകളിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് െചമ്മരുതി പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് പ്രദേശം പാറമടകളാൽ സമൃദ്ധമാണ്. പാറമടകളിലെ വലിയ കയങ്ങളിൽ വെള്ളം ധാരാളമുണ്ട്. വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് ഉപയോഗിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. അതേസമയം മറ്റ് വീട്ടാവശ്യങ്ങൾക്കും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കാം. അതിനായി വെള്ളം ശുദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് അനുമതി നൽകി. കോളിഫോം ബാക്ടീരിയയും ഇ കോളി ബാക്ടീരിയയും പാറമടകളിലെ വെള്ളത്തിൽ കൂടിയ അളവിലുണ്ടെന്നും തന്മൂലം കുടിക്കുന്നതിന് ഉപയോഗിക്കരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്തെ ആറ് പാറമടകളിലെ വെള്ളത്തിെൻറ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ രണ്ടെണ്ണത്തിലെ വെള്ളത്തിൽ നൈട്രേറ്റിെൻറ അളവ് വലിയ തോതിൽ കൂടുതലാണെന്നും ഒരു ആവശ്യത്തിനും ഉപയോഗിക്കാനാവില്ലെന്നും സൂചനയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പാറമടയാണ് പഞ്ചായത്തിലെ കുന്നത്തുമല. സമീപത്ത് അഞ്ച് പാറമടകൾ പിന്നെയുമുണ്ട്. ഇവിടങ്ങളിലെല്ലാം വലിയ ജലാശയങ്ങളാണ് രൂപപ്പെട്ടത്. പാറമടകളിലെ ജലാശയങ്ങൾ വെള്ളം വിതരണത്തിന് ഏറ്റെടുത്ത് ജില്ല കലക്ടറുടെ ഉത്തരവും ഇറങ്ങി. തുടർന്ന് ശുദ്ധീകരണ സംവിധാനം സ്ഥാപിക്കാൻ സർക്കാർ അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. ഈ തുക വാട്ടർ അതോറിറ്റിക്ക് നൽകി. പാറമടകളിലെ വെള്ളം പമ്പുചെയ്തു ശേഖരിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. ജലക്ഷാമം രൂക്ഷമായി നിലകൊള്ളുന്ന വാർഡുകളിൽ ടാങ്കുകൾ ഘടിപ്പിച്ച ലോറികളിൽ വെള്ളം എത്തിക്കും. മേഖലയിൽ പൈപ്പ് വെള്ള വിതരണവും പ്രതിസന്ധിയിലാണ്. വർക്കല നഗരസഭ പ്രദേശം കടുത്ത ജലക്ഷാമം നേരിടുകയാണ്. പതിറ്റാണ്ടുകളായി നീരൊഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ ടി.എസ് കനാലിലെ വെള്ളം ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇടവ, വെട്ടൂർ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ പഞ്ചായത്തുകളിലെ ജലക്ഷാമത്തിനും പരിഹാരനടപടികളായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.