ടെ​ക്നോ​സി​റ്റി നി​ർ​മാ​ണം: അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റി നിർമാണത്തിൽ അനിശ്ചിതത്വം തുടരുന്നു. മംഗലപുരം പഞ്ചായത്ത് നൽകിയ സ്റ്റോപ് മെമ്മോയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവച്ചിരിക്കുകയാണ്. സംഭവം വിവാദമായതോടെ െഡപ്യൂട്ടി സ്പീക്കർ വി. ശശിയും ടെക്നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായരും സ്ഥലം സന്ദർശിച്ചു. പ്രതിഷേധക്കാരായ നാട്ടുകാരുമായി ഇരുവരും സംസാരിച്ചു. റവന്യൂമന്ത്രിയുടെ സാന്നിധ്യത്തിലും കലക്ടറുമായും ചർച്ചനടത്തുമെന്നും അധികൃതർ നാട്ടുകാരെ അറിയിച്ചു. നിർത്തിെവച്ച പണി എന്ന് തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇടതുസർക്കാർ തങ്ങളുടെ അഭിമാനസംരംഭമായി ഉയർത്തിക്കാട്ടുന്ന ബൃഹത്പദ്ധതിക്കാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി തടഞ്ഞിരിക്കുന്നത്. ട്രിപ്പിൾ ഐ.ടി.എം.കെയുടെ നിർമാണമാണ് തടഞ്ഞിരിക്കുന്നത്. 190 ഇതര സംസ്ഥാന തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. പണി തടസ്സപ്പെട്ടതിലൂടെ പ്രതിദിനം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് അധികൃതർ പറയുന്നത്. ട്രിപ്പിൾ ഐ.ടി.എം.കെയുടെ ഫേസ് ഒന്നിെൻറ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ ലോഡ് കണക്കിന് സാധനങ്ങൾ വിവിധ ഇടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. എന്നാൽ, പഞ്ചായത്ത് നൽകിയ സ്റ്റോപ് മെമ്മോക്ക് നിയമസാധുതയിെല്ലന്ന് നിയമവിദഗ്ധർ ആവർത്തിക്കുന്നു. യുക്തിക്ക് നിരക്കാത്ത രീതിയിലുള്ള സ്റ്റോപ് മെമ്മോയാണ് പഞ്ചായത്ത് നൽകിയിരിക്കുന്നത്. താൽക്കാലികമായി മാത്രമേ തടഞ്ഞുെവക്കുവാനുള്ള അവകാശമുള്ളൂവെന്നിരിക്കെ താൽക്കാലികമെന്ന വാക്ക് ഒഴിവാക്കിയാണ് സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നത്. കരാറെടുത്ത കമ്പനിക്കാണ് സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നതും. എന്തുകാരണത്താലാണ് പണി നിർത്തിെവക്കാനാവശ്യപ്പെടുന്നതെന്നും വ്യക്തമാക്കാതെയാണ് സ്റ്റോപ് മെമ്മോ നൽകിയിരിക്കുന്നത്. പഞ്ചായത്തിെൻറ സ്റ്റോപ് മെമ്മോ ലഭിച്ചതിനെ തുടർന്ന് പണി നിർത്തിെവച്ച കമ്പനി പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. പണി നിർത്തിെവച്ചതിലൂടെ കമ്പനിക്കുണ്ടാകുന്ന നഷ്ടത്തിെൻറ ഉത്തരവാദിത്തം പഞ്ചായത്തിനാണന്നും കത്തിൽ പരാമർശിക്കുന്നു. വ്യാഴാഴ്ച കമ്പനിക്ക് മറുപടി നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ, പഞ്ചായത്ത് പ്രസിഡൻറ് നേരിട്ടെത്തി കമ്പനിഅധികൃതർക്ക് നൽകിയ സ്റ്റോപ് മെമ്മോയിലുള്ള കാര്യങ്ങളെക്കുറിച്ച് ജീവനക്കാർക്ക് അറിവില്ലാത്തതും സംഭവത്തിെൻറ ദുരൂഹത വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.