കഴക്കൂട്ടം: പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമാണ പ്രതിസന്ധി രൂക്ഷമാകുന്നു. സർക്കാറിെൻറ സ്വപ്ന പദ്ധതിക്ക് ഇടതുപക്ഷം ഭരിക്കുന്ന മംഗലപുരം പഞ്ചായത്തിെൻറ സ്റ്റോപ് മെമ്മോ. പഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി നേരിട്ടെത്തിയാണ് മെമ്മോ നൽകിയത്. ഇതോടെ ഇടതു ഗവൺമെൻറ് അധികാരമേറ്റ് ദിവസങ്ങൾക്കകം മുഖ്യമന്ത്രി അഭിമാനസംരംഭമായി ഉയർത്തിക്കാട്ടി അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ നിർദേശിച്ച പദ്ധതിയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. പണിനിലക്കുന്നതോടെ പ്രതിദിനം 25,00,000 രൂപയുടെ നഷ്ടമാണ് സർക്കാറിനുണ്ടാകുക. എന്നാൽ, മെമ്മോക്ക് നിയമസാധുതയിെല്ലന്നാണ് നിയമവിദഗ്ധരുടെ വാദം. 2015 ഏപ്രിൽ 27ന് ടെക്നോസിറ്റി പ്രദേശം ഏകജാലക നിർമാണ പ്രദേശമാക്കി മാറ്റി സർക്കാർ ഗസറ്റ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം നിർദിഷ്ട പ്രദേശത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് ഒരുവിധത്തിലുള്ള അധികാരങ്ങളും പ്രയോഗിക്കാനാവില്ലെത്ര. ഈ ഉത്തരവ് പ്രകാരം കലക്ടർ ഉൾപ്പെടെയുള്ള പതിനഞ്ചംഗ സമിതിക്കേ ടെക്നോസിറ്റിയുടെ നിർമാണ അനുബന്ധ പ്രശ്നങ്ങളിൽ ഇടപെടാനാകൂ. ചൊവ്വാഴ്ച രാവിലെ സി.പി.എം മംഗലപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി മധു മുല്ലശ്ശേരി, ഡി.വൈ.എഫ്.ഐ മംഗലപുരം മേഖല സെക്രട്ടറി വിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകിയത്. നിലവിൽ ട്രിപ്പിൾ ഐ.ടി.യുടെ ഫേസ് വണ്ണിെൻറ നിർമാണമാണ് നടക്കുന്നത്. നാട്ടുകാർ നിർമിക്കണമെന്നാവശ്യപ്പെടുന്ന റോഡ് ഫേസ് വണ്ണുമായി ഒരുവിധത്തിലും ബന്ധപ്പെടുന്നില്ല. ഫേസ് രണ്ടിെൻറ സ്ഥലത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ഫേസ് രണ്ടിെൻറ നിർമാണത്തിന് സർക്കാർ നടപടി ഒന്നുംതെന്ന ആരംഭിച്ചിട്ടുമില്ല. ആ സാഹചര്യം നിലവിലിരിക്കെ ഫേസ് വണ്ണിെൻറ നിർമാണം തടയാൻ കാരണം വ്യക്തമെല്ലന്ന് ടെക്നോസിറ്റി അധികൃതർ പറയുന്നു. സ്റ്റോപ് മെമ്മോയിൽ എന്ത് കാരണത്താലാണ് പണി നിർത്തിെവക്കാനാവശ്യപ്പെടുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടിെല്ലന്ന് ട്രിപ്പിൾ ഐ.ടി അധികൃതർ പറയുന്നു. നിർമാണപ്രവർത്തനങ്ങൾ കരാർ എടുത്തിട്ടുള്ള സിപ്ലക്സ് എന്ന സ്വകാര്യ കമ്പനിക്കാണ് മെമ്മോ നൽകിയിരിക്കുന്നതെന്നും അധികൃതർ പറയുന്നു. മംഗലപുരം പഞ്ചായത്ത് സെക്രട്ടറി ചൊവ്വാഴ്ച രാവിലെ മുതൽ അണ്ടൂർക്കോണം പഞ്ചായത്തിൽ നടന്ന പരിശീലന സ്ഥലത്തായിരുന്നു. സർക്കാർ സംരംഭമായി ട്രിപ്പിൾ ഐ.ടി.എം.കെയുടെ രണ്ട് ഫേസുകളിലായി അഞ്ചുലക്ഷം ചതുരശ്ര അടിയുടെ കെട്ടിടസമുച്ഛയമാണ് പള്ളിപ്പുറത്ത് വരുന്നത്. കാമ്പസും ഹോസ്റ്റലുമുൾപ്പെടെ ഏകദേശം 1.75 ചതുരശ്ര അടി വിസ്തീർണമുള്ള ഫേസ് ഒന്നിെൻറ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്. മാർച്ച് 31നുമുമ്പ് ഉദ്ഘാടനം നിശ്ചയിച്ചിരുെന്നങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം നിർമാണം നീണ്ടുപോവുകയായിരുന്നു. നവംബർ ഒന്നിന് കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് സർക്കാറിെൻറ തീരുമാനം. അതിനാൽ 190 തൊഴിലാളികൾ രാപ്പകൽ ഭേദമന്യേ ജോലിനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.