മു​ട്ട​ത്ത​റ​യി​ലെ സ്വീ​വേ​ജ് ട്രീ​റ്റ്മെൻറ്​ പ്ലാ​ൻ​റി​ല്‍ ശു​ദ്ധീ​ക​രി​ക്കു​ന്ന വെ​ള്ളം ആർക്കും വേണ്ട

വലിയതുറ: മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറില്‍ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം എടുക്കാന്‍ ആളില്ല. കത്തിക്കരിയുന്ന വേനലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളംകിട്ടാതെ നഗരവാസികള്‍ വലയുമ്പോഴാണ് കെട്ടിടനിർമാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ദശലക്ഷം ലിറ്റര്‍കണക്കിന് വെള്ളം വെറുതെ ആറിലൂടെ ഒഴുക്കുന്നത്. വാഹനങ്ങളുമായി പ്ലാൻറില്‍ എത്തിയാല്‍ ആവശ്യത്തിനുള്ള വെള്ളം സൗജന്യമായി കിട്ടുമെന്നിരിക്കെയാണിത്. ആവശ്യക്കാര്‍ ഇല്ലാത്തകാരണം പ്രതിദിനം 45 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്ലാൻറിലെ ശുദ്ധീകരണത്തിനുശേഷം പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടുന്നത്. ജനുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 കോടി രൂപ ചെലവഴിച്ചാണ് സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നിർമിച്ചത്. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം ചെടിനനക്കുന്നതിനും കെട്ടിട നിർമാണപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് പ്ലാൻറ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുെന്നങ്കിലും ആരും വെള്ളം എടുക്കാന്‍ മുന്നോട്ട് വന്നില്ല. അതോടെ പ്ലാൻറില്‍ തന്നെയുള്ള ചെടികള്‍ നനക്കുന്നതിനും സമീപ പ്രദേശത്തെ കെട്ടിടനിർമാണങ്ങള്‍ക്കും വെള്ളംനല്‍കാന്‍ തുടങ്ങി. എന്നിട്ടും വെള്ളം കൂടുതലായി ബാക്കിവന്നതോടെ അധികൃതര്‍ ടൈറ്റാനിയവുമായി ചര്‍ച്ച നടത്തി. വെള്ളം പരിശോധിച്ച ടൈറ്റാനിയം അതിെൻറ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി വെള്ളം ടൈറ്റാനിയത്തില്‍ എത്തിക്കുന്നതിക്കെുറിച്ച് ആലോചിച്ചിരുന്നു. മുട്ടത്തറയില്‍നിന്ന് വേളി വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വന്‍സാമ്പത്തികബാധ്യതയാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് ടൈറ്റാനിയം പദ്ധതിയില്‍നിന്ന് പിന്മാറി. നഗരത്തില്‍നിന്ന് ഡ്രൈനേജ് സംവിധാനത്തിലൂടെ എത്തുന്ന മലിനജലം ശുദ്ധീകരിച്ചശേഷം പാര്‍വതീപുത്തനാറിലേക്കാണ് ഒഴുക്കിവിടുന്നത്. ശുദ്ധീകരിച്ച വെള്ളം ഒഴുകുന്നതുവഴി മുട്ടത്തറ മുതല്‍ തിരുവല്ലം വരെയുള്ള പാര്‍വതീപുത്തനാറിന് ഇപ്പോള്‍ തെളിഞ്ഞമുഖമാണ്. അതേസമയം ഇതേക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം. അതിനുവേണ്ടിയുള്ള പ്രചാരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണശേഷിയുള്ള ട്രീറ്റ്മെൻറ് പ്ലാൻറില്‍ ഇപ്പോള്‍ എത്തുന്നത് 30 ദശലക്ഷം െഡ്രെനേജ് മാത്രമാണ്. പ്ലാൻറിെൻറ സംഭരണശേഷിയുടെ പകുതി മാത്രമാണിത്. അതിനാല്‍ പൂർണമായതോതില്‍ ഇപ്പോഴും പ്ലാൻറ് പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. പൂർണമായി പ്രവര്‍ത്തിച്ചാല്‍ പ്രതിദിനം 150 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരണത്തിലൂടെ പുറെത്തത്തും. ഇന്ത്യയിലെ ഏറ്റവുംവലുതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമാണ് ഈ പ്ലാൻറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.