വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.8 ല​ക്ഷ​ത്തി​െൻറ പി​ൻ​വ​ലി​ച്ച നോ​ട്ടു​ക​ൾ ക​െ​ണ്ട​ത്തി

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ 3.8 ലക്ഷത്തിെൻറ പിൻവലിച്ച നോട്ടുകൾ കെണ്ടത്തി. തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവള ടെർമിനലിൽ പുറപെടൽ ഭാഗത്തിന് സമീപത്തായുള്ള ടോയ്ലെറ്റിൽ നിന്നാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ 3.8 ലക്ഷത്തിെൻറ പിൻവലിച്ച 500െൻറയും 1000ത്തിെൻറയും നോട്ടുകൾ കണ്ടെത്തിയത്. ടോയ്ലെറ്റ് ക്ലീനിങ്ങിനെത്തിയ ഹൗസ് കീപ്പിങ് ജീവനക്കാരിയാണ് പണം കണ്ടത്. എയർപോർട്ട് മാനേജറെ അറിയിച്ചതിനെ തുടർന്ന് മാനേജർ വലിയതുറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നോട്ടുകൾ സ്റ്റേഷനിലേക്ക് മാറ്റി. കേസ് എടുത്ത് അേന്വഷണം ആരംഭിച്ചു. ടെർമിനലിനുള്ളിലെ കാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.