ലോ​റി ക​യ​റി ന​ട​പ്പാ​ത ത​ക​ര്‍ന്നു; പൂ​വ​മ്പാ​റ പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടം

ആറ്റിങ്ങല്‍: ലോറി കയറി നടപ്പാത തകർന്നതോടെ പൂവമ്പാറ പാലത്തിലൂടെയുള്ള കാല്‍നടയാത്ര അപകടം നിറഞ്ഞതായി. ദേശീയപാതയില്‍ പൂവമ്പാറ പാലത്തില്‍ പടിഞ്ഞാറ് ഭാഗെത്ത നടപ്പാതയുടെ സ്ലാബുകളാണ് തകര്‍ന്നത്. നാലുദിവസം മുമ്പ് നിയന്ത്രണംവിട്ട ലോറി കയറിയാണ് സ്ലാബുകള്‍ തകര്‍ന്നത്. സ്ലാബുകള്‍ക്കിടയില്‍ ടയര്‍ കുരുങ്ങി നിന്നതിനാല്‍ മാത്രമാണ് ലോറി നദിയിലേക്ക് പതിക്കാതിരുന്നത്. തമിഴ്‌നാട്ടില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തം ഒഴിവായെങ്കിലും സ്ലാബുകള്‍ തകര്‍ന്നതോടെ നടപ്പാതയില്ലാതെയായി. പാലത്തിെൻറ ഇരുവശത്തും വളരെ ഇടുങ്ങിയ നടപ്പാതയാണ് ഉണ്ടായിരുന്നത്. ഇതിലൂടെ സാഹസികമായാണ് കാല്‍നടയാത്രക്കാര്‍ ഇരുവശത്തും പോയി വന്നിരുന്നത്. നിലവിലുള്ളത് കൂടി തകര്‍ന്നതോടെ യാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. പാലം സ്ഥിതിചെയ്യുന്നതിെൻറ ഇരുവശത്തും റോഡ് ഇറക്കമാണ്. വേഗത്തില്‍ കടന്നുവരുന്ന വാഹനങ്ങള്‍ ഇവിടെ നിയന്ത്രിക്കുന്നതും പ്രയാസകരമാണ്. ഇതിനിടയിലാണ് കാല്‍നടയാത്രക്കാര്‍ ഫുട്പാത്തില്ലാത്തതിനാല്‍ റോഡിലൂടെ നടക്കേണ്ടിവരുന്നത്. അടിയന്തരമായി സ്ലാബ് പുനഃസ്ഥാപിച്ച് കാല്‍നടയാത്ര സുരക്ഷിതമാക്കേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.