ക​ല്ല​ട​ത്ത​ണ്ണി​യി​ൽ ഭൂ​ര​ഹി​ത​ർ​ക്കായി ഭൂ​മി അ​ള​ന്നു​തി​രി​ക്ക​ൽ തു​ട​ങ്ങി

ചടയമംഗലം: കല്ലടത്തണ്ണിയിൽ സർക്കാർ ഏറ്റെടുത്ത പുറമ്പോക്ക് ഭൂരഹിതർക്ക് നൽകുന്നതിനായി അളന്നുതിരിക്കൽ തുടങ്ങി. പള്ളിക്കൽ വില്ലേജിലെ ബ്ലോക്ക് 26ൽ റീസർവേ 256/2ൽെപട്ട സർക്കാർ തരിശ് ഭൂമിയാണ് കല്ലിട്ട് പ്ലോട്ട് തിരിക്കാൻ നടപടിയായത്. വെൽഫെയർ പാർട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തിൽ 2016 ആഗസ്റ്റിൽ നടന്ന സമരത്തെതുടർന്നാണ് നടപടി. സമരസ്ഥലത്ത് കലക്ടറുടെ പ്രതിനിധിയായി എത്തിയ എ.ഡി.എം വെൽഫെയർ പാർട്ടി നേതാക്കളായ കെ.എ. ഷെരീഫ്, ജോൺ അമ്പാട്ട്, ശ്രീജ നെയ്യാറ്റിൻകര എന്നിവർക്ക് ഇതുസംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകിയിരുന്നു. ഇതിെൻറ ഭാഗമായി കല്ലടത്തണ്ണിയിൽ 15 ഏക്കറോളം ഭൂമിയാണ് അളന്നുതിരിക്കുന്നത്. വീട് നിർമിക്കുന്നതിന് മൂന്ന് സെൻറ് വീതം 100 പ്ലോട്ടുകളും കാർഷിക ആവശ്യത്തിന് 20 സെൻറ് വീതം 25 പ്ലോട്ടുകളും സർക്കാർ ലൈഫ് ഫ്ലാറ്റ് പാർപ്പിടപദ്ധതിക്ക് 25 സെൻറ് സ്ഥലവുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. റവന്യൂവകുപ്പ് സർവേ വിഭാഗത്തിെൻറ നേതൃത്വത്തിലാണ് അളന്നുതിരിക്കൽ നടക്കുന്നത്. ഹെഡ് സർവേയർ സുരേഷ്, താലൂക്ക് സർവേയർ മനു ഡി.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി നിർവഹിക്കുന്നത്. കല്ലടത്തണ്ണി, ഉപ്പുകണ്ടം, മടന്തപ്പച്ച പ്രദേശത്ത് സായിപ്പ് എന്നറിയപ്പെടുന്ന പരേതനായ ഡേവിഡ് ജോസഫിെൻറ കൈവശമിരുന്ന ഭൂപ്രദേശമായിരുന്നു ഇത്. അദ്ദേഹത്തിെൻറ മക്കളായ ഡോ. പ്രദീപ്, ഡോ. പ്രമോദ് എന്നിവരുടെ കൈവശമാണ് ഭൂമി നിലനിന്നിരുന്നത്. 1964ലെ ഭൂമിപതിവ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തരിശ്ഭൂമി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. സർവേ നടപടികളുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങൾ പൂർത്തിയാക്കിയതിനുശേഷം തഹസിൽദാർ കലക്ടർക്കും തുടർന്ന് കലക്ടർ സർക്കാറിലേക്കും റിപ്പോർട്ടും ശിപാർശയും സമർപ്പിച്ചു. സർവേ നടപടികൾ മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് മുൻഗണനപ്രകാരം പട്ടയം അനുവദിച്ച് നൽകാവുന്നതാണെന്നും കലക്ടർ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.