ആ​റ്റി​ങ്ങ​ലി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം: സ​മ്മ​ത​പ​ത്രം വാ​ങ്ങ​ല്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും

ആറ്റിങ്ങൽ: നഗരത്തിലെ ദേശീയപാത വികസനത്തിന് ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമസ്ഥരില്‍നിന്നുള്ള സമ്മതപത്രം വാങ്ങല്‍ തിങ്കളാഴ്ച ആരംഭിക്കും. 22ന് സർവേനടപടി പൂര്‍ത്തിയാക്കി അന്തിമരൂപരേഖ തയാറാക്കും. 24ന് വികസനം നടപ്പാക്കേണ്ട സ്ഥലത്ത് റവന്യൂ, റോഡ്- സർവേ വിഭാഗങ്ങള്‍ കൂട്ടായ പരിശോധനയും വിലയിരുത്തലും നടത്തും. ഇതോടെ നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പുള്ള നടപടി പൂര്‍ത്തിയാകും. ബി. സത്യന്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചിറയിന്‍കീഴ് താലൂക്ക് ഒാഫിസിൽ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഈ തീരുമാനങ്ങൾ. പൂവമ്പാറ മുതല്‍ മൂന്നുമുക്കുവരെ ദേശീയപാതയുടെ 3.10 കിലോമീറ്റര്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതാണ് പദ്ധതി. വികസനത്തിനാവശ്യമായ ഭൂമി ഉടമസ്ഥര്‍ സ്വമേധയ വിട്ടുനൽകുന്നുവെന്നതാണ് പ്രത്യേകത. നഷ്ടപരിഹാരമില്ല. പൂവമ്പാറമുതല്‍ മൂന്നുമുക്കുവരെ ഡിവൈഡറോടുകൂടിയ നാലുവരിപ്പാതയാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് 26.75 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 22.75 കോടിയായിരുന്നു ആദ്യം അനുവദിച്ചിരുന്നത്. ഇപ്പോഴത്തെ ബജറ്റില്‍ നാലുകോടികൂടി വകയിരുത്തിയിട്ടുണ്ട്. മതിലുകളും പാര്‍ശ്വഭിത്തികളും നിർമിച്ച് നൽകാനാണ് നാലുകോടി അനുവദിച്ചിട്ടുള്ളത്. പത്തനംതിട്ട കേന്ദ്രമായ നിർമാണക്കമ്പനിക്കാണ് കരാർ. കാലാവധി മാര്‍ച്ച് 30ന് അവസാനിച്ചതിനാല്‍ ഇനി കരാർ പുതുക്കേണ്ടതുണ്ട്. പൂവമ്പാറ മുതല്‍ കച്ചേരിനട വരെയും അവിടെനിന്ന് മൂന്നുമുക്ക് വരെയും രണ്ടുഘട്ടമായാണ് സർവേ നടപടി പൂര്‍ത്തിയാക്കിയത്. റോഡിെൻറ ഇരുവശത്തും പുറമ്പോക്ക് ഭൂമിയുണ്ട്. വളരെ കുറച്ച് ഭൂമിയേ സ്വകാര്യവ്യക്തികളില്‍നിന്ന് ഏറ്റെടുക്കേണ്ടിവരൂ. പുറമ്പോക്ക് കൈവശം െവച്ചിരിക്കുന്നവര്‍ക്ക് സ്ഥലം ഏറ്റെടുത്തുള്ള നോട്ടീസ് ഉടന്‍ നൽകും. പോസ്റ്റ് ഒാഫിസ്, മിനി സിവിൽ സ്റ്റേഷൻ, സബ്ട്രഷറി, നഗരസഭ കാര്യാലയം, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍നിന്ന് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പോസ്റ്റ് ഒാഫിസിെൻറ സ്ഥലം വിട്ടുകിട്ടാൻ കേന്ദ്രസര്‍ക്കാറിേനാട് അഭ്യർഥിക്കും. കെ.എസ്.ആർ.ടി.സിയുടെ ഭാഗത്ത് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. സിവിൽ സ്േറ്റഷ‍െൻറയും ട്രഷറിയുടെയും സ്ഥലം വിട്ടുകിട്ടാൻ സര്‍ക്കാറിൽനിന്ന് ഉടന്‍ അനുമതി വാങ്ങും. നഗരസഭാ കാര്യാലയത്തിന് മുന്നിലെ സ്ഥലം വിട്ടുകിട്ടുന്നതില്‍ തടസ്സങ്ങളില്ല. നഗരസഭ മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോവരെയുള്ള ഭാഗത്ത് പുറമ്പോക്കുണ്ട്. സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഈ ഭാഗത്ത് ഏറ്റെടുക്കേണ്ടിവരും. കെ.എസ്.ആർ.ടി.സി ഡിപ്പോ കഴിഞ്ഞ് സി.എസ്.ഐ ആശുപത്രിയുടെയും മുസ്ലിംപള്ളിയുടെയും ഭാഗത്തെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. അവിടം കഴിഞ്ഞാല്‍ മൂന്നുമുക്ക് വരെ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് വളരെ കുറവാണ്. സർവേ നടപടി പൂര്‍ത്തിയാക്കി തയാറാക്കുന്ന രൂപരേഖ സർവേ സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി 24ന് ദേശീയപാതവിഭാഗത്തിന് കൈമാറും. തുടര്‍ന്ന്, ഓരോ വ്യക്തിയെയും നേരിൽക്കണ്ട് പദ്ധതിക്ക് വിട്ടുകിട്ടേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കൈമാറും. ഒരാളിെൻറയും ഭൂമി നിര്‍ബന്ധമായി ഏറ്റെടുക്കില്ലെന്ന് എം.എൽ.എയും നഗരസഭാധ്യക്ഷനും അറിയിച്ചു. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ബി. സത്യന്‍ എം.എൽ.എ, നഗരസഭാധ്യക്ഷന്‍ എം. പ്രദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി. ശ്രീകുമാർ, ഹെഡ്സർവേയര്‍ ആര്‍. ജോയി, ആറ്റിങ്ങൽ വില്ലേജ് ഓഫിസര്‍ സന്തോഷ്, ദേശീയപാതവിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ അന്‍സാര്‍ എന്നിവരും സർവേ വിഭാഗത്തിലെയും റവന്യൂവിഭാഗത്തിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.