നാ​ശം​വി​ത​ച്ച് കാ​റ്റും​മ​ഴ​യും

വിളപ്പിൽ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലും ഗ്രാമീണമേഖലയിൽ വ്യാപകനാശം. മരചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുതി തൂണുകൾക്ക് കേടുപാടുപറ്റി. വിളപ്പിൽ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. കൊല്ലംകോണം, മൈലാടി, ചൊവ്വള്ളൂർ, മുളയറ പ്രദേശങ്ങളിലാണ് കാറ്റ് ഏറെയും നാശംവിതച്ചത്. രണ്ട് 11 കെ.വി തൂണുകൾ പൂർണമായും തകർന്നു. വൻമരങ്ങളുടെ ചില്ലകൾ വൈദ്യുതികമ്പികളിൽ പതിച്ചാണ് തൂണുകൾ തകർന്നത്. 10ഒാളം ചെറിയ പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. സമയബന്ധിതമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ കരാർ തൊഴിലാളികളെയും അവധിയിൽ പ്രവേശിച്ച ജീവനക്കാരെയും അധികൃതർ തിരിച്ചുവിളിച്ചു. രാത്രി വൈകിയും പണികൾ പുരോഗമിക്കുന്നു. വെള്ളിയാഴ്ച ഉച്ചയോടെ എല്ലായിടത്തും വൈദ്യുതി ലഭ്യമാകുമെന്ന് പേയാട് ഇലക്ട്രിക്കൽ സെക്ഷൻ എ.ഇ പോൾ അറിയിച്ചു. മലയിൻകീഴ് മൂങ്ങോട് സ്വകാര്യ പറമ്പിൽനിന്ന പ്ലാവ് മറിഞ്ഞുവീണ് മൂങ്ങോട്- അരുവിപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളും തകർന്നു. കാട്ടാക്കടനിന്ന് അഗ്‌നിശമനസേന എത്തിയാണ് മരചില്ലകൾ മുറിച്ചുമാറ്റിയത്. ഉച്ചക്ക് രണ്ടിന് ആരംഭിച്ച മഴ വൈകീട്ട് അഞ്ചുവരെ നീണ്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.