പ​ട്ടാ​ള​ക്കാ​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം; യു​വാ​വി​ന് വെ​ട്ടേ​റ്റു

പാറശ്ശാല: പട്ടാളക്കാരെൻറ നേതൃത്വത്തിൽ വീടുകയറി ആക്രമണം. യുവാവിന് വെട്ടേറ്റു. ചെങ്കൽ വട്ടവിള കുമ്പൽ പുതുവൽപുത്തൻവീട്ടിൽ ഷാജി (34) ആണ് വെട്ടേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി 10.30ഒാടെയാണ് സംഭവം. ഷാജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഞായറാഴ്ച ഇരുമ്പിൽ സി.എസ്.ഐ ചർച്ചിൽ ബാൻറ് മേളം നടത്തിയിരുന്നു. ബാൻറ് മേളത്തിനിടയിൽ കടന്നുകയറുവാൻ ഇരുമ്പിൽ സ്വേദശിയും പട്ടാളക്കാരനുമായ അനു ജോയ് ശ്രമിച്ചു. ഇത് ഷാജി തടഞ്ഞു. ക്ഷുഭിതനായ അനു സുഹൃത്ത് മലയിൻകീഴ് സ്വേദശി വിപിൻരാജും ചേർന്ന് രാത്രി 10.30ഒാടെ ചെങ്കലിലെ ഷാജിയുടെ വീട്ടിലെത്തി വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷാജിക്ക് തലക്കും കൈക്കും ഗുരുതര പരിേക്കറ്റു. തുടർന്ന് പാറശ്ശാല പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.