നേമം: കുടുംബവഴക്ക് അന്വേഷിക്കാൻ വീട്ടിലെത്തിയ എ.എസ്.െഎയെ യുവാവ് വെട്ടി പ്പരിക്കേൽപ്പിച്ചു. വെള്ളായണി കീർത്തിനഗറിൽ ഹൗസ്നമ്പർ 334-ൽ ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. വീട്ടിൽ യുവാവ് ബഹളം വെക്കുന്നതായി കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നേമം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ലഹരിക്കടിയമായ അനീഷ്കുമാർ വീട്ടിൽ ബഹളമുണ്ടാക്കി പിതാവിനെ ആക്രമിക്കാൻ ഒരുങ്ങുമ്പോഴാണ് പൊലീസ് എത്തുന്നത്. പൊലീസിനെ കണ്ട് അനീഷ്(34) പിതാവിനെ വെട്ടാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച നേമം പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ മതിമാനെ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയുമായിരുന്നു. എ.എസ്.െഎയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിവലിക്കിടയിൽ നിലത്ത് വീണ് അനീഷിനും മൂക്കിന് പൊട്ടലുണ്ട്. ഇയാളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമം പൊലീസ് കേെസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.