കു​ഞ്ഞു​കൃ​ഷ്ണ​െൻറ വീ​ട്ടി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ത്തി; ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടും

ആറ്റിങ്ങൽ: തെരുവുനായ്ക്കളുടെ കടിയേറ്റ് മരണമടഞ്ഞ ആറ്റിങ്ങൽ മാമം കാട്ടുംപുറം ചരുവിളവീട്ടിൽ കുഞ്ഞുകൃഷ്ണെൻറ വീട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. രാവിലെ 11.40 ഓടെയാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയത്. പ്രശ്നം സബ്മിഷനായി നിയമസഭയിൽ അവതരിപ്പിക്കുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുമെന്നും പറഞ്ഞു. ഇതിനായി കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ ശ്രീകണ്ഠനോട് പരാതി നൽകാനും നിർദേശിച്ചു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയാണ് പോയത്. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൻസാർ, ശ്രീകണ്ഠൻ, ബിജുകുമാർ, മഞ്ജു പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. വിശ്വനാഥൻ എന്നിവർ രമേശ് ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.