ചാനൽ ജീവനക്കാരനെന്ന്​ പറഞ്ഞ്​ കടകളിൽ തട്ടിപ്പ്​: പ്രതി പിടിയിൽ

തിരുവനന്തപുരം: ചാനൽജീവനക്കാരൻ ചമഞ്ഞ് നഗരത്തിലെ പല കടകളിലും സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. അരുവിക്കര സുമയ്യ മൻസിലിൽ ജാബിറാണ് (36) സിറ്റി ഷാഡോ പൊലീസിെൻറ പിടിയിലായത്. മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ ടെക്സ്റ്റൈൽ, സ്റ്റേഷനറി, ഫാൻസി കടകളിലും മറ്റും കയറി ഇയാൾ സാധനങ്ങൾ പർച്ചേസ് ചെയ്യും. പണം നൽകേണ്ട സമയമാകുമ്പോൾ പഴ്സിൽ രൂപ കുറവാണ്, ഞാൻ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് ഇപ്പോൾ എ.ടി.എമ്മിൽ നിന്ന് കാശ് എടുത്ത് തരാമെന്ന് പറഞ്ഞ് തന്ത്രത്തിൽ കടയിൽ നിന്ന് സാധനങ്ങളുമായി മുങ്ങുകയാണ് രീതി. മൂലവിളാകം ജങ്ഷനിലുള്ള കടയിൽ നിന്നും സാധനം വാങ്ങി കാശ് നൽകാതെ കബളിപ്പിച്ച് കടന്നുകളഞ്ഞതിൽ കടയുടമയുടെ പരാതിപ്രകാരം സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സിറ്റിയിലെ പല കടകളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസിനോട് പറഞ്ഞു. കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ്കുമാർ, മ്യൂസിയം എസ്.ഐമാരായ സുനിൽ, േപ്രമൻ, ഷാഡോ എസ്.ഐ സുനിൽലാൽ, സിറ്റി ഷാഡോ ടീം അംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.