നി​ര​വ​ധി ത​ട്ടി​പ്പ്​ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

തിരുവനന്തപുരം: കോടികൾ തട്ടിയെടുത്ത് ആർഭാട ജീവിതം നയിച്ച് പത്രത്തിലെ വിവാഹപരസ്യം നോക്കി പല പല വിവാഹങ്ങൾ നടത്തുന്നതിന് ശ്രമിച്ച ആൾ പിടിയിൽ. ബാലരാമപുരം വില്ലേജിൽ വഴിമുക്ക് വെട്ടുവിളാകം റാണി മൻസിലിൽ സക്കീർ ഹുസൈനെയാണ് (48) പൂന്തുറ പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ശംഖുംമുഖം അസി. കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പൂന്തുറ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശാനുസരണം പൂന്തുറ എസ്.എച്ച്.ഒ സജിൻ ലൂയിസിെൻറയും എസ്.െഎ പ്രസാദിെൻറയും നേതൃത്വത്തിെല പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കമലേശ്വരം നിലമ്പൂർ വുഡ്സിൽനിന്ന് 1,60,000 രൂപയുടെ ഫർണിച്ചർ കൈക്കലാക്കിയ ശേഷം വ്യാജ ചെക്ക് കൊടുത്ത് തട്ടിപ്പ് നടത്തിയതിന് പൂന്തുറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പത്രത്തിലെ വിവാഹ പരസ്യത്തിൽ മലപ്പുറം സ്വദേശിയായ ഒരു സ്ത്രീയെ പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വണ്ടൂരിൽ വീട് വാടകക്കെടുത്ത് താമസിക്കുന്നതിന് വേണ്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വണ്ടൂരിൽ കൊണ്ടുപോയിരുന്ന ഫർണിച്ചർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾക്ക് ചെന്നൈയിൽ ഭാര്യയും മൂന്നു മക്കളുമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. മുമ്പ് ഇയാൾ ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങൾ വാങ്ങി പട്ടം ക്യു.ആർ.എസിന് വ്യാജ ചെക്ക് കൊടുത്ത് ചതിച്ചതിന് മ്യൂസിയം സ്റ്റേഷനിൽ കേസുണ്ട്. ബാലരാമപുരെത്ത ഏജൻസികളിൽ ഇത്തരം തട്ടിപ്പ് നടത്തിയതിന് ബാലരാമപുരം സ്റ്റേഷനിലും വാഹനത്തിെൻറ വ്യാജ ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയതിന് ബാലരാമപുരം, പാറശ്ശാല സ്റ്റേഷനുകളിലും ചില കേന്ദ്രങ്ങളിൽ ഉദിയൻകുളങ്ങരയിൽ സോഫ്റ്റ്വെയർ കമ്പനി രൂപവത്കരിച്ച് 315ഒാളം ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ ഡെപ്പോസിറ്റായി സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയതിന് പാറശ്ശാല സ്റ്റേഷനിലും ചെന്നൈ ക്രൈം ബ്രാഞ്ചിലുംകേസുകൾ ഉണ്ട്. നിലമ്പൂർ വുഡ്സിൽനിന്ന് ഫർണിച്ചർ തട്ടിപ്പ് നടത്തിയ ദിവസം സമാനരീതിയിൽ ഉദിയൻകുളങ്ങരയിെല ഒരു ഹോം അപ്ലയൻസ് സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക് സാധനങ്ങും ഹോം അപ്ലയൻസ് സാമഗ്രികളും ക്രോക്കറി െഎറ്റങ്ങളും തട്ടിപ്പ് നടത്തി കൈക്കലാക്കിയതായി ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി കൈക്കലാക്കിയിരുന്ന സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മൊബൈലിൽ ബന്ധപ്പെട്ടാണ് പൂന്തുറ പൊലീസ് ഇയാളെ വലയിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.