​ജ​യി​ലി​ല​ട​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​രെ ഉ​പാ​ധി​ക​ളി​ല്ലാ​തെ വി​ട്ട​യ​ക്ക​ണം –എ​സ്.​യു.​സി.​െ​എ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് സമരത്തിനെത്തിയ മാതാവിനും കുടുംബാംഗങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരായ പൊലീസ് അതിക്രമം രാഷ്ട്രീയ തീരുമാനത്തിെൻറ ഭാഗമാണെന്ന് എസ്‌.യു.സി.ഐ (കമ്യൂണിസ്റ്റ്) നേതാക്കള്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി കൃഷ്ണദാസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നകാര്യം പുറത്തുവരുമെന്ന് കണ്ടപ്പോഴാണ് സമരത്തിനെതിരേ പൊലീസ് ബലപ്രയോഗം നടത്തിയത്. ജിഷ്ണുവിെൻറ ഘാതകര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ച് പുറത്ത് വിലസുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടവരെ തുറുങ്കിലടക്കുന്ന നടപടി സര്‍ക്കാറിെൻറ ജനാധിപത്യവിരുദ്ധതയാണ് വെളിവാക്കുന്നത്. ജിഷ്ണുവിെൻറ മാതാവിനൊപ്പം സമരത്തിനെത്തിയതിന് ജാമ്യമില്ലാവകുപ്പ് ചുമത്തി ജയിലിലടച്ച എസ്‌.യു.സി.ഐ നേതാക്കളായ എം. ഷാജര്‍ഖാന്‍, എസ്. മിനി, എസ്. ശ്രീകുമാര്‍ എന്നിവരെയും പൊതുപ്രവര്‍ത്തകനായ കെ.എം. ഷാജഹാനെയും ഉപാധികളൊന്നുമില്ലാതെ വിട്ടയക്കണമെന്നും നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസ് അതിക്രമത്തിന് മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങള്‍ പച്ചക്കള്ളവും അപഹാസ്യവുമാണ്. പുറത്തുനിന്നുള്ളവര്‍ എന്തുപ്രശ്‌നമാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. മാധ്യമങ്ങളിലെ ദൃശ്യങ്ങളില്‍ എസ്‌.യു.സി.ഐ നേതാക്കള്‍ ഒരു അതിക്രമവും നടത്തുന്നതായി കാണുന്നില്ല. സമരവുമായി ഒരു ബന്ധവുമില്ലാത്തവരല്ല അറസ്റ്റിലായവര്‍. ജിഷ്ണുവിെൻറ കൊലപാതകം നടന്നതുമുതല്‍ പ്രക്ഷോഭരംഗത്തെ മുന്‍നിര സംഘാടകരാണവര്‍. ജിഷ്ണുവിെൻറ മാതാവ് മുമ്പ് തിരുവനന്തപുരത്തെത്തിയപ്പോള്‍ അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തവരാണ് ഷാജര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍. ഡി.ജി.പിയെ കാണാന്‍ വേണ്ടിയല്ല മഹിജയും കുടുംബവുമെത്തിയത്. നീതിക്കുവേണ്ടി സമരം നടത്താനാണ്. സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോളാണ്. ഡി.ജി.പിയെ കാണാനെത്തിയ മാതാവിനും കുടുംബത്തിനും അനുമതിനല്‍കിയിട്ടും പുറത്തുനിന്നുള്ളവര്‍ പ്രശ്‌നം സൃഷ്ടിച്ചെന്ന വാദങ്ങള്‍ ശരിയല്ല. തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എങ്ങനെയാണ് സ്ഥലത്തെത്തിയതെന്ന് അറിയില്ല. പൊലീസിന് പലരെയും അവിടെയെത്തിക്കാനുള്ള കഴിവുണ്ടല്ലോയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എസ്‌.യു.സി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്‌സണ്‍ ജോസഫ്, തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ആര്‍. ബിജു, ജി.ആര്‍. സുഭാഷ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.