തിരുവനന്തപുരം: ‘എെൻറ പിണറായി സഖാവിെൻറ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസിലെ കുറ്റക്കാരെ പുറത്താക്കാൻ എന്തുകൊണ്ട് തയാറാവുന്നില്ല’ -പൊലീസ് ക്രൂരതക്കിരയായി ആശുപത്രിക്കിടക്കയിൽ കഴിയുേമ്പാഴും പാർട്ടിവികാരം കൈവിടാതെയുള്ള ജിഷ്ണു പ്രണോയിയുടെ അമ്മാവൻ ശ്രീജിത്തിെൻറ ഉള്ളുപൊള്ളിയ ചോദ്യത്തിന് മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യമൊന്ന് പകച്ചു, പിന്നെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. െമഡിക്കൽ കോളജ് ആശുപത്രിയിലെ 18ാം വാർഡിൽ കഴിയുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോഴായിരുന്നു മന്ത്രിയോട് ഇൗ ചോദ്യം. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളുടെ താളുകൾ മന്ത്രിക്ക് മുന്നിൽ നിവർത്തുേമ്പാഴും ശ്രീജിത്ത് അടിവരയിടുന്ന ഒന്നുണ്ട്, ‘സഖാവേ, സർക്കാറിനെതിരെ ഞാൻ ഒരക്ഷരം പറയില്ല...’ മോശമായി പെരുമാറിയ പൊലീസുകാരെക്കുറിച്ചായിരുന്നു പരാതിയെല്ലാം. ദേഹോപദ്രവം ഏൽപിച്ചതടക്കമുള്ള കാര്യങ്ങൾ വിവരിച്ചു. മന്ത്രിയുടെ കൈ രണ്ടും പിടിച്ചായിരുന്നു സംസാരം. ‘അഭ്യർഥിച്ചു, അപേക്ഷിച്ചു, കാലുപിടിച്ചു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് തലസ്ഥാനത്തേക്ക് വന്നത് -ശ്രീജിത് പറയുന്നു. ഇതെല്ലാം കാമറകൾ പകർത്തുന്നതുകണ്ട് ‘ഇതെല്ലാം ഞാൻ എെൻറ സഖാവിേനാട് പറയുന്നതാ..., റെക്കോഡ് ചെയ്യല്ലേ’ എന്ന് അഭ്യർഥിക്കാനും ശ്രീജിത്ത് മറന്നില്ല. തിരുവനന്തപുരത്ത് എത്തിയപ്പോൾ എന്ത് സഹായം വേണമെന്നാരാഞ്ഞ് എസ്.യു.സി.െഎയിലെ ഷാജർഖാൻ വിളിച്ചിരുന്നു. മറ്റൊന്നും വേണ്ട, താമസിക്കാൻ ഒരു റൂം ബുക്ക് ചെയ്താൽ മതിെയന്നാണ് പറഞ്ഞത്. കെ.എം. ഷാജഹാനെ പത്രത്തിലും ടി.വിയിലും കണ്ടുള്ള അറിവേയുള്ളൂ. എെൻറ പാർട്ടിയെ തള്ളിപ്പറഞ്ഞ അേദ്ദഹത്തോട് വെറുപ്പാണ്. പൊലീസ് വാഹനത്തിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഒരു പൊലീസുകാരൻ പുലഭ്യം പറഞ്ഞു. പഴയ എസ്.എഫ്.െഎക്കാരെൻറ വികാരത്തോടെതന്നെ ഞാൻ അയാളോട് കയർത്തു. നിർത്താൻ പറയുകയും ചെയ്തു. നീതി കിട്ടിെയന്ന് പെങ്ങൾക്ക് ബോധ്യപ്പെടണം. അതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു. മഹിജയെ സന്ദർശിച്ച ശേഷമാണ് മന്ത്രി ശ്രീജിത്തിനെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.