ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ള്ളി​മ​രു​ന്ന്​ ന​ൽ​കി

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. 2,38,524 കുട്ടികൾക്കാണ് രണ്ടാംഘട്ടം തുള്ളിമരുന്ന് നൽകാൻ തീരുമാനിച്ചിരുന്നത്. ബൂത്തുകളിലെത്തി തുള്ളിമരുന്ന് സ്വീകരിക്കാത്ത കുഞ്ഞുങ്ങൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ സന്ദർശിച്ച് നൽകും. നൽകാൻ റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി/ സ്വകാര്യ ബസ്സ്റ്റാൻഡുകൾ, വിമാനത്താവളം, ജില്ല അതിർത്തികൾ എന്നിവിടങ്ങളിലും ബൂത്തുകൾ ക്രമീകരിച്ചിരുന്നു. ഞായറാഴ്ച 2651 ബൂത്താണ് വിവിധ കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരുന്നത്. 8298 ബൂത്ത് വളൻറിയർമാരും 335 സൂപ്പർവൈസർമാരും പ്രവർത്തിച്ചു. രാവിലെ എട്ടുമുതൽ അഞ്ചുവരെയായിരുന്നു ഇമ്മ്യുൈണസേഷൻ. ജില്ലതല ഉദ്ഘാടനം വെള്ളനാട് കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.എസ്. അജിതകുമാരി അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ജോസ് ജി. ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തി. ആർ.സി.എച്ച് ഒാഫിസർ ഡോ. പ്രസന്നകുമാരി, മീഡിയ ഒാഫിസർ എസ്. പുഷ്പരാജ്, ജ്യോതിഷ് കുമാർ, ഡോ. ബി. ജയകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.