തിരുവനന്തപുരം: ഓട്ടിസം ബാധിതരായ കുട്ടികൾ പാട്ട് പാടിയും നൃത്തം ചെയ്തും ഒത്തുചേർന്നു. മ്യൂസിയം പരിസരവും മാനവീയം വീഥിയും അവർക്ക് സ്വന്തമായി. എല്ലാവർക്കും ഒപ്പമാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനങ്ങൾ. കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങളിൽ തെളിഞ്ഞത് പ്രതിഭയുടെ പൊൻതിളക്കം. അവർക്ക് പിന്തുണയുമായി മാതാപിതാക്കളുമുണ്ടായിരുന്നു. േപ്രാത്സാഹനമേകാൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരെത്തി. ഓട്ടിസം ക്ലബിെൻറ നേതൃത്വത്തിലായിരുന്നു ബോധവത്കരണ പരിപാടി. പാവകളി, നാടൻപാട്ട് അവതരണം തുടങ്ങിയ പരിപാടികളും അരങ്ങേറി. മ്യൂസിയത്തിൽനിന്ന് മാനവീയം വീഥിയിലേക്ക് ഓട്ടിസം ബോധവത്കരണ യാത്രയും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനം സൂര്യകൃഷ്ണ മൂർത്തി നിർവഹിച്ചു. ദിനേശ് പണിക്കർ, എ.കെ. ശിവദാസ്, പ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.