തിരുവനന്തപുരം: തലസ്ഥാന നഗരത്തിെൻറ സ്വപ്ന പ്രതീക്ഷയായ സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രപ്പോസൽ അംഗീകാരം സംബന്ധിച്ച കേന്ദ്ര തീരുമാനം രണ്ടാഴ്ചക്കകം അറിയാം. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് പ്രപ്പോസൽ സമർപ്പിച്ചിരിക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സെക്രട്ടറി നരസിംഹുഗാരി ടി.എൽ. റെഡ്ഡി കഴിഞ്ഞ 31ന് ഡൽഹിയിലെത്തിയാണ് കേന്ദ്ര നഗരവികസനമന്ത്രാലയത്തിന് പദ്ധതി രൂപരേഖ സമർപ്പിച്ചത്. 1521 കോടി ചെലവ് കണക്കാക്കുന്ന പ്രപ്പോസലിൽ രണ്ടുതരം വികസനമാണ് നിർദേശിച്ചിട്ടുള്ളത്. ഫോർട്ട് , ചാല, തമ്പാനൂർ, വഴുതക്കാട്, പാളയം തുടങ്ങിയ ഒമ്പത് വാർഡ് അടങ്ങുന്ന നഗര ഹൃദയമേഖലയുടെ സമഗ്രവികസനവും 100 വാർഡിനും പൊതുവായി പ്രയോജനപ്പെടുന്ന പാൻസിറ്റി വികസനവും. തിരുവനന്തപുരത്തോടൊപ്പം 45 നഗരത്തെക്കൂടി പങ്കെടുപ്പിച്ച് മത്സരാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പാണ് ഉണ്ടാവുക. മികച്ച പ്രപ്പോസൽ സമർപ്പിച്ച 40 നഗരത്തിനാണ് സ്മാർട്ട് സിറ്റി പദവി ലഭിക്കുക. മൊത്തമുള്ള 100 പോയൻറിൽ പരമാവധി പോയൻറ് നേടിയാലേ കോർപറേഷൻ ലഭിക്കൂ. ‘ഐഡക്ക്’ എന്ന ബംഗളൂരു കൺസൾട്ടൻസിയാണ് തിരുവനന്തപുരത്തിെൻറ പ്രപ്പോസൽ തയാറാക്കിയത്. സ്മാർട്ട് സിറ്റി പദവി കിട്ടിയാൽ അഞ്ചുകൊല്ലംകൊണ്ട് 500 കോടി കേന്ദ്രത്തിൽനിന്ന് ലഭിക്കും. ബാക്കി സംസ്ഥാനവും കോർപറേഷനും ചേർന്ന് കണ്ടെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.