വെള്ളറട: വിദേശികളും സ്വദേശികളുമടക്കം ലക്ഷക്കണക്കിന് തീർഥാടകർ കുരിശുമല ചവിട്ടി. കഴിഞ്ഞദിവസം രാത്രി വിദൂരങ്ങളിൽനിന്ന് പോലും കാൽനടയായി ചെറിയ കുരിശുകളുമേന്തിയുള്ള തീർഥാടകരുടെ ഒഴുക്കായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ സമാപന ദിവസമായ ഞായറാഴ്ച തീർഥാടകരുടെ ഒഴുക്കായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസും വളൻറിയേഴ്സും ഏറെ പണിപ്പെട്ടു. കുരിശുമലയിലേക്ക് എത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഏറെനേരം ട്രാഫിക്കിൽ കുരുങ്ങി. വൈകീട്ട് ഏഴിന് രാഷ്ട്രത്തിലെ ഭരണാധികാരികൾക്ക് ദിവ്യബലി അർപ്പിച്ചു. ഒമ്പതിന് പൊന്തിഫിക്കൽ ദിവ്യബലിക്ക് റവ. ഡോ. ഹൽസൻ സാമുവേൽ നേതൃത്വം നൽകി. 11ന് നടന്ന ദിവ്യബലിക്ക് അമ്പൂരി െഫറോന വികാരി റവ. ഫാ. ജോസഫ് ചുളപറമ്പിലും 1.30ന് നടന്ന ബലിക്ക് ഫാ. മൈക്കിൾ മുക്കമ്പാലത്തും നേതൃത്വം നൽകി. 3.30ന് നടന്ന തീർഥാടന സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് നേതൃത്വം നൽകി. അഞ്ചിന് തീർഥാടന സമാപനസമ്മേളനം നടന്നു. 5.30ന് കുരിശുമല ഡയറക്ടർ റവ. ഡോ. വിൻസെൻറ് കെ. പീറ്റർ തീർഥാടന പതാക ഇറക്കലിന് നേതൃത്വം നൽകി. രാത്രിയിലും തീർഥാടകർക്ക് മല കയറുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.