റേഷന്‍കടകളില്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നല്‍കുന്നില്ല

നെയ്യാറ്റിന്‍കര: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങളില്‍ വെട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി. സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ അനൂകൂല്യങ്ങള്‍ കുറച്ച് നല്‍കിയാണ് തട്ടിപ്പ്. ഓരോ കാര്‍ഡുകാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച അളവിലല്ല സാധനങ്ങള്‍ ലഭിക്കുന്നത്. പരാതിയുമായി സപൈ്ള ഓഫിസിലത്തെിയാല്‍ റേഷന്‍കടക്കാര്‍ക്ക് അനുകൂലമായ മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കണക്ക് പ്രകാരം എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് 10 കിലോ അരി എട്ടുരൂപ 90 പൈസക്ക് നല്‍കണം. ഗോതമ്പ് രണ്ടുകിലോ ആറുരൂപ 70 പൈസക്കും നല്‍കണം. ആട്ട 15 രൂപക്കും ബി.പി.എല്‍ കാര്‍ക്ക് 25 കിലോ അരി സൗജന്യമായും എട്ട് കിലോ ഗോതമ്പ് രണ്ടുരൂപ നിരക്കിലും നല്‍കണം. എ.എ.വൈ കാര്‍ഡുകാര്‍ക്ക് 35 കിലോ അരി സൗജന്യമായി നല്‍കണം എന്നാണ് കണക്ക്. എന്നാല്‍ എ.എ.വൈ കാര്‍ഡുകാര്‍ക്ക് നല്‍കുന്നത് 15-20 കിലോ അരി മാത്രമാണ്. വെട്ടിപ്പിനെതിരെ പരാതി നല്‍കാനത്തെുന്നവരോട് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇറക്കു കൂലിയും വാഹന വാടകയും സര്‍ക്കാര്‍ നല്‍കുന്നില്ളെന്നും ഇത്തരത്തില്‍ കുറച്ച് നല്‍കിയാലേ റേഷന്‍കടക്കാര്‍ക്ക് നേട്ടമുണ്ടാകൂവെന്നുമാണ്. റേഷന്‍കടകള്‍ വഴി വിതരണം നടത്തേണ്ട ഭക്ഷ്യധാന്യങ്ങള്‍ പലതും കരിഞ്ചന്തയില്‍ വ്യാപകമായി മറിച്ച് വില്‍ക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങളും ലഭിക്കാറില്ല. സാധനങ്ങളുടെ അളവ് തൂക്കത്തിലും വ്യാപക തട്ടിപ്പാണ് നടക്കുന്നത്. കൃത്യമായ ബില്ല് നല്‍കാതെയാണ് വെട്ടിപ്പ് നടത്തുന്നത്. ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെയാണ് ജില്ലയിലെ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റേഷന്‍കടകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.