മംഗലപുരം പൊലീസ് സ്റ്റേഷന്‍ ഗേറ്റിനു മുന്നിലെ തട്ടുകട കത്തിച്ചു

കഴക്കൂട്ടം: മംഗലപുരം പൊലീസ് സ്റ്റേഷന്‍ ഗേറ്റിനു മുന്നിലെ തട്ടുകട കത്തിച്ചു. തുളസീധരന്‍െറ കടയാണ് കത്തിച്ചത് . ഞായറാഴ്ച രാത്രി രണ്ടരയോടെയാണ് സംഭവം. തീ പടരുന്നതുകണ്ട പൊലീസുകാര്‍ കെടുത്തുകയായിരുന്നു. വാലികോണം സ്വദേശിയായ മുരളി എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കട പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കടയിലെ ബെഞ്ചില്‍ കയറിക്കിടന്ന മുരളിയെ കടയുടമ പറഞ്ഞുവിട്ടിരുന്നു. മടങ്ങിയത്തെിയ ഇയാള്‍ അസഭ്യം വിളിച്ച് കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന വൃദ്ധയുടെ കൈവശമുണ്ടായിരുന്ന ചായഗ്ളാസ് പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു. തുളസിയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കട കത്തിക്കാന്‍ പ്രകോപനമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. കടയില്‍ തീ കത്തുമ്പോള്‍ നിറയെ ഗ്യാസുള്ള സിലിണ്ടറുകള്‍ കടക്കുള്ളിലുണ്ടായിരുന്നു. പൊലീസിന്‍െറ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ഓട്ടോ സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് കട പ്രവര്‍ത്തിക്കുന്നത്. രാത്രികാല സര്‍വിസ് നടത്തുന്ന നിരവധി ഓട്ടോകളും സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നു. സ്റ്റേഷനു മുന്നില്‍ സംഭവം നടന്നിട്ടും അക്രമിയെ പിടികൂടാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.