കൊല്ലം: ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ജനസൗഹൃദമാക്കി മാറ്റാന്‍ പദ്ധതി. അടിസ്ഥാനസൗകര്യങ്ങളുടെ നവീനമായ വിപുലീകരണവും ജനങ്ങള്‍ക്ക് മാതൃകപരമായ സേവനവും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വില്ളേജ് ഓഫിസുകളും ജനസൗഹൃദമാക്കും. ഇവിടങ്ങളില്‍ ഹെല്‍പ്ലൈന്‍ ആരംഭിക്കും. റവന്യൂ വകുപ്പില്‍നിന്ന് റിട്ടയര്‍ ചെയ്ത ഡെപ്യൂട്ടി തഹസില്‍ദാര്‍ മുതലുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാവും ഇത് പ്രവര്‍ത്തിക്കുക. എം.എല്‍.എയുടെയും സഹായം നല്‍കുന്നവരുടെയും ഫോണ്‍ നമ്പറുകള്‍ വില്ളേജ് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കും. വില്ളേജ് ഓഫിസുകള്‍ക്ക് ശേഷം മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും കൂട്ടിയിണക്കി ജനപങ്കാളിത്തത്തോടെയാകും നടപ്പാക്കുക. ഇതിനായി എം.എല്‍.എ ചെയര്‍മാനായും എ.ഡി.എം കണ്‍വീനറായും സമിതി രൂപവത്കരിച്ചിട്ടുണ്ട്. റവന്യൂ-പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ എല്ലാ വില്ളേജ് ഓഫിസുകളും സന്ദര്‍ശിച്ച് പദ്ധതിരേഖ തയാറാക്കിയതായും പറഞ്ഞു. പരവൂര്‍ കാപ്പില്‍ കടപ്പുറത്ത് വിനോദസഞ്ചാരത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ചാത്തന്നൂരില്‍ പള്ളിക്കമണ്ണടി പാലം നിര്‍മാണത്തിന് തടസ്സം അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കാത്തതാണെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.