ശാസ്താംകോട്ട: പഞ്ചായത്തുകളുടെ മരാമത്ത് ജോലികള്‍ സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയേ നടപ്പാക്കാവൂവെന്ന ഇടതുമുന്നണി സംസ്ഥാന സമിതിയുടെയും സി.പി.എം നേതൃത്വത്തിന്‍െറയും നിര്‍ദേശം ഇരുട്ടിലാക്കി മുന്നണി ഭരിക്കുന്ന കുന്നത്തൂരിലെ പഞ്ചായത്തുകളും ബ്ളോക് പഞ്ചായത്തും. പഞ്ചായത്തംഗങ്ങളുടെ ഇഷ്ടക്കാരെയും വിശ്വസ്തരെയും കണ്‍വീനറാക്കി ഗുണഭോക്തൃസമിതി തട്ടിക്കൂട്ടുകയും അതിന്‍െറ മറവില്‍ ബിനാമി കരാറുകാരെ കമീഷന്‍ പറഞ്ഞ് ജോലി ഏല്‍പിക്കുകയുമാണെന്നാണ് ആരോപണം. നിലവിലെ ചട്ടപ്രകാരം അഞ്ചുലക്ഷം രൂപക്ക് മുകളില്‍ അടങ്കല്‍ വരുന്ന ജോലികള്‍ മാത്രം ടെന്‍ഡര്‍ നടപടികളിലൂടെ നടത്തിയാല്‍ മതി. അഞ്ചുലക്ഷത്തില്‍ താഴെയുള്ളവ ഗുണഭോക്തൃസമിതിക്ക് നേരിട്ട് നടത്താം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതിക്കും കമീഷന്‍ ഇടപാടിനും ഇത് വഴിവെച്ച സാഹചര്യത്തിലാണ് ഇടതുമുന്നണി പരമാവധി ജോലി ടെന്‍ഡറിലൂടെ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലത്തെിയത്. കുന്നത്തൂര്‍ താലൂക്കിലെ ഏഴ് പഞ്ചായത്തില്‍ ആറെണ്ണവും ഭരിക്കുന്നത് ഇടതുപക്ഷമാണ്. ശേഷിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ മാസംമുമ്പ് അട്ടിമറിയിലൂടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും ഏതുസമയവും തിരിച്ചടി ഉണ്ടാകാമെന്ന അവസ്ഥയാണ്. ശാസ്താംകോട്ട ബ്ളോക് പഞ്ചായത്തും ഇടതുപക്ഷത്തിനാണ്. എന്നാല്‍ ശൂരനാട് വടക്ക്, ശൂരനാട് തെക്ക് പഞ്ചായത്തുകള്‍ മുന്നണി നിര്‍ദേശം പൂര്‍ണമായും നടപ്പാക്കിക്കഴിഞ്ഞു. പോരുവഴിയില്‍ ഭരണസമിതി ഇതുവരെയും മരാമത്ത് ജോലികള്‍ സുതാര്യമാക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.