വിതുര: മലയോരത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ചെറുകിട വില്‍പനക്കാരെ കണ്ടത്തെി സജീവമാക്കുകയാണ് സംഘങ്ങള്‍. ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് ലഹരി ഉല്‍പന്നങ്ങള്‍ എത്തുന്നതെന്നാണ് സൂചന. ചെറുപൊതികളിലായിട്ടാണ് കഞ്ചാവ് എത്തുന്നത്. യുവാക്കളെയാണ് ഇവര്‍ വില്‍പനക്കായി കണ്ടത്തെുന്നത്. ചുരുക്കം പ്രദേശങ്ങളില്‍ മധ്യവയസ്കരുമുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്‍െറ വാഹന പരിശോധനക്കിടെ കഞ്ചാവുമായത്തെിയ യുവാവ് പിടിയിലായിരുന്നു. പിടിയിലായ കൊല്ലം പരവൂര്‍ ഒല്ലാല്‍ക്കൂന തോട്ടിന്‍കര വീട്ടില്‍ വിഷ്ണുവിന്‍െറ കൈയില്‍നിന്ന് 27 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. വര്‍ക്കല, ഇടവ, കണിയാപുരം പ്രദേശങ്ങളില്‍നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. നിരവധിപേര്‍ വില്‍പന ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈല്‍ വഴിയുളള വിവരങ്ങളിലൂടെയാണ് ഏജന്‍റുമാരെ തമ്മില്‍ മാഫിയകള്‍ അടുപ്പിക്കുന്നത്. പരസ്പരം തിരിച്ചറിയുന്നതിന് കോഡ് വാക്കുകളുമുണ്ട്. ഇതുപറഞ്ഞ് ഉറപ്പാക്കിയ ശേഷമാണ് സാധനം കൈമാറുന്നത്. വില്‍പനക്ക് ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്ക് പ്രധാന ഏജന്‍റിന്‍െറ പേരുവിവരങ്ങളോ വിലാസമോ ഒന്നും നല്‍കാറില്ലത്രെ. വിതുരയില്‍ കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്ന നിരവധി പേരുണ്ട്. ലഹരി ഉപയോഗിച്ച് പലരും പ്രദേശത്ത് ശല്യമുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ലഹരി കയറുന്ന ഇവര്‍ പരസ്പരം വഴക്കടിക്കുകയും തെറി പറയുകയും ചെയ്യുന്നതും പതിവായി മാറുന്നു. വിവധയിടങ്ങളില്‍ ഇത് അക്രമസ്ഥിതിയിലേക്കും മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.