വെള്ളറട: യു.ഐ.ടി കോളജില്‍ അടിസ്ഥാനസൗകര്യമൊന്നുമില്ലാതെ കുടുസ്സ് മുറികളിലാണ് 200ല്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നതെന്നും സുഗമമായ പ്രവര്‍ത്തനം ഒരുക്കാന്‍ പഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ളെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ലില്ലി ഭായിയെ തടഞ്ഞുവെച്ചു. നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ബാത്ത് റൂം സംവിധാനമില്ലാത്തതിനാല്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് യു.ഐ.ടിയില്‍ പാരന്‍റ്സ് മീറ്റിങ് വിളിച്ചിരുന്നു. രക്ഷിതാക്കള്‍ എത്തിയെങ്കിലും വിശിഷ്ടാഥിതിയായി എത്തിയ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരം കണ്ട് സ്ഥലംവിട്ടു. ഇന്നലെ രാവിലെയാണ് പ്രിന്‍സിപ്പല്‍ ലില്ലി ഭായിയെ തടഞ്ഞുവെച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ പോലും പുറത്തുവിട്ടില്ല. യു.ഐ.ടിയില്‍ പഠിക്കുന്ന വനിതകള്‍ അടക്കം 200ലധികം വിദ്യാര്‍ഥികളും പ്രിന്‍സിപ്പലിനെ തടഞ്ഞ് പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍െറ ഭാഗമായി അധ്യാപകരെ നിര്‍ബന്ധിച്ച് പിരിച്ചുവിട്ടെന്നും ആക്ഷേപമുണ്ട്. യു.ഐ.ടി കോളജില്‍ 12 അധ്യാപകരില്‍ മൂന്നുപേരെയാണ് പിരിച്ചുവിട്ടത്. പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് 2.30ന് പ്രതിഷേധം അവസാനിപ്പിച്ച് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.