വിദ്യാര്‍ഥികള്‍ ചോദിക്കുന്നു ഓണക്കാലത്ത് നല്‍കേണ്ട സൗജന്യ അരി എവിടെ?

കാട്ടാക്കട: വിദ്യാര്‍ഥികള്‍ക്ക് ഓണക്കാലത്ത് നല്‍കേണ്ട സൗജന്യ അരി ഇതുവരെ നല്‍കിയില്ളെന്ന് ആക്ഷേപം. പൂവച്ചല്‍ ഹൈസ്കൂളിലാണ് അരി വിതരണം നടത്താത്തത്.130 വിദ്യാര്‍ഥികള്‍ക്കായി 650 കിലോ അരിയാണ് വിതരണം ചെയ്യേണ്ടത്. ഓണത്തിനുമുമ്പ ്തന്നെ വിദ്യാര്‍ഥികള്‍ക്ക് അരി വിതരണം ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പൂവച്ചല്‍ ഹൈസ്കൂള്‍ അധികൃതര്‍ പാലിച്ചില്ല. ഓണത്തിനു തലേ ദിവസം വരെ രക്ഷാകര്‍ത്താക്കള്‍ അരി കിട്ടുന്നതിനായി സ്കൂളിലത്തെിയെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു. സ്കൂളില്‍നിന്ന് സൗജന്യമായി അരി ലഭിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്ന് നിര്‍ധനരായ നിരവധിപേര്‍ സ്കൂളില്‍ പല തവണ കയറി ഇറങ്ങിയെങ്കിലും സ്കൂള്‍ അധികൃതര്‍ അരി വിതരണം ചെയ്യാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചില രക്ഷാകര്‍ത്താക്കള്‍ സ്കൂളിലത്തെി ബഹളം വെച്ചു. തുടര്‍ന്നാണ് മാവേലി സ്റ്റോറില്‍നിന്ന് അരി എടുക്കാനുള്ള നടപടികളെടുത്തത്. അടുത്ത ദിവസം മുതല്‍ അരിവിതരണം ചെയ്യുമെന്ന് സ്കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു. അരി വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.