ഇരവിപുരം: ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് ആശ്രയിക്കുന്ന ഇരവിപുരത്ത് ഫിഷ് ലാന്‍ഡിങ് സെന്‍ററോ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് വിമുഖത. ഇരവിപുരം ഗാര്‍ഫില്‍ നഗറില്‍ നിലവിലെ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കടലെടുത്തെങ്കിലും പുനര്‍നിര്‍മിച്ചിട്ടില്ല. മയ്യനാട് മുക്കം മുതല്‍ കാക്കതോപ്പ് വരെ തീരത്തുനിന്ന് ആയിരക്കണക്കിന് കട്ടമരങ്ങളാണ് മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത്. ഇവര്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം തീരദേശ റോഡിലിട്ടാണ് വില്‍ക്കുന്നത്. മത്സ്യം ലേലം ചെയ്യുന്നതിനും വലയും മറ്റും സൂക്ഷിക്കുന്നതിനുമാണ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിര്‍മിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നത്. ഇതിന് ബജറ്റില്‍ തുക വകയിരുത്താമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പലതവണ തീരദേശവാസികള്‍ക്ക് ഉറപ്പുകൊടുത്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. കടലാക്രമണം തടയുന്നതിന് പുലിമുട്ടുകള്‍ നിര്‍മിച്ചതോടെ തീരദേശ റോഡിനരികില്‍ ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ നിര്‍മിക്കാന്‍ സ്ഥലസൗകര്യമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എം.എല്‍.എ മുന്‍ കൈയെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.