കുന്നിക്കോട്: പ്രഖ്യാപനങ്ങള്‍ ബാക്കി, ആവണീശ്വരം റെയില്‍വേ സ്റ്റേഷന്‍ അവഗണനയില്‍. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ആദര്‍ശ് സ്റ്റേഷനാക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഈ ദുര്‍ഗതി. കൊല്ലം-പുനലൂര്‍ പാതയിലെ മികച്ച റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് ആവണീശ്വരത്തേത്. പ്ളാറ്റ്ഫോമുകളിലും കൈവരികളിലും കാടുകയറി നാശത്തിന്‍െറ വക്കിലാണ്. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുന്നതിന് കാട്ടുന്ന അലംഭാവത്തിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മുകള്‍ഭാഗം വരെ കാടുമൂടി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വശങ്ങള്‍ കാടുകയറിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. മധുര ഡിവിഷന്‍െറ കീഴിലാണ് സ്റ്റേഷന്‍. തുച്ഛമായ പണമാണ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷനില്‍നിന്ന് അനുവദിക്കുന്നത്. ബാക്കി പണം സ്റ്റേഷന്‍ മാസ്റ്റര്‍ കണ്ടത്തെി നല്‍കണം. ഈ ബാധ്യത ഏല്‍ക്കാന്‍ കഴിയാത്തതിനാല്‍ പരിസരം വൃത്തിയാക്കല്‍ നിലച്ചിട്ട് വര്‍ഷങ്ങളാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.