കൊല്ലം: കഞ്ചാവ് കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍. കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് മിന്നല്‍ പരിശോധനയില്‍ ചിന്നക്കട പുളിക്കട കോളനിയുടെ സമീപത്തുനിന്ന് സെബാസ്റ്റ്യന്‍ എന്നുവിളിക്കുന്ന റോയി (43) യെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ കഞ്ചാവ് കൈവശം വെച്ചതിന് നേരത്തേ ഇയാളെ അഞ്ചുവര്‍ഷം ശിക്ഷിച്ചിരുന്നു. ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം ജാമ്യത്തില്‍ കഴിയവെയാണ് വീണ്ടും പിടിയിലാകുന്നത്. ഇയാളില്‍നിന്ന് 150 പൊതി കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ജെ. താജുദ്ദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. വിനോജ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ സിബിസിറില്‍, സബീര്‍ഷാ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിഷ്ണുരാജ്, സലിം, നിര്‍മലന്‍ തമ്പി, ദിലീപ്, എമേഴ്സണ്‍ ലാസര്‍, ശ്രീകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.