തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കൊടിയിറങ്ങാന്‍ ഒരുദിവസം ശേഷിക്കെ തലസ്ഥാന നഗരിയിലേക്ക് ജനമൊഴുകുന്നു. ഗാനങ്ങള്‍ ആസ്വദിച്ചും നാടന്‍ കലാമേളയുടെ ഭംഗി നുകര്‍ന്നും നാടകം കണ്ടും ചതയദിനത്തിലും ജനസാഗരം ഇരമ്പി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഓര്‍മകളുടെ മണിമുഴക്കം’ സംഗീതപരിപാടി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആസ്വാദകരുടെ മനംകവര്‍ന്നു. കലാകേരളത്തിന് സമീപകാലത്ത് നഷ്ടമായ ഒ.എന്‍.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, കലാഭവന്‍ മണി എന്നിവരുടെ പാട്ടുകള്‍ കോര്‍ത്തിണക്കി തയാറാക്കിയതായിരുന്നു സംഗീതവിരുന്ന്. രമേശ് നാരായണ്‍, കാവാലം ശ്രീകുമാര്‍, മധുശ്രീ നാരായണ്‍, ഒ.എന്‍.വിയുടെ കൊച്ചുമകള്‍ അപര്‍ണ രാജീവ് തുടങ്ങി 15ഓളം ഗായകരാണ് ഒരുമണിക്കൂറോളം നീണ്ട സംഗീതാര്‍ച്ചനക്ക് കൊഴുപ്പേകിയത്. കുമാരാനാശാന്‍െറ ‘കരുണ’ക്ക് ലെനിന്‍ രാജേന്ദ്രന്‍ ദൃശ്യവ്യാഖ്യാനം നല്‍കിയതും പുത്തനനുഭവമായി. വാസവദത്തയെ മാളു എസ്. ലാല്‍ അവതരിപ്പിച്ചു. ഉപ്പേരി മ്യൂസിക് മെഗാഷോയില്‍ ഗായിക ശ്വേതാമോഹന്‍, നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, ഗിത്താറിസ്റ്റ് ബെന്നറ്റ് റോളന്‍ എന്നിവര്‍ സംഗീത സന്ധ്യക്ക് നേതൃത്വം നല്‍കി. ഒ. രാജഗോപാല്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഓണം വാരാഘോഷത്തിന്‍െറ പ്രധാന വേദികളിലൊന്നായ ശംഖുംമുഖത്ത് ആയിരങ്ങളാണ് ഒഴുകിയത്തെുന്നത്. ശംഖുംമുഖം കാണനത്തെുന്ന വിദേശികളും ഇതര സംസ്ഥാനക്കാരും ഇവരില്‍പ്പെടുന്നു. മാജിക്, ഓണപ്പാട്ടുകള്‍, ഡാന്‍സ്, മ്യൂസിക്കല്‍ ഡ്രാമ, ഗാനമേള, നാടകം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് ഈ വേദി ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്. സെന്‍റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ദ ഡിസേബിള്‍ നൃത്തസംഗീത പരിപാടി സംഘടിപ്പിച്ചു. കൃപാലയം ഓള്‍ഡേജ് ഹോം സംഘടിപ്പിച്ച ഒപ്പന ഓണാഘോഷത്തിന്‍െറ മതമൈത്രി ആസ്വാദകരിലേക്ക് പകര്‍ന്നു. കനകക്കുന്നിലെ വിവിധ വേദികളില്‍ നടന്ന നാടന്‍കലാരൂപങ്ങള്‍ ആസ്വദിക്കാനും വന്‍ ജനത്തിരക്കായിരുന്നു. രാജമ്മ കുണ്ടറ അവതരിപ്പിച്ച പൂപ്പടതുള്ളലും തുടര്‍ന്ന് നടന്ന നെല്ലിക്കാത്തുരുത്തിക്കഴകം അരങ്ങിലത്തെിച്ച പൂരക്കളിയും പ്രേക്ഷകശ്രദ്ധനേടി. കവി മധുസൂദനന്‍ നായരുടെ കവിത ‘നാറാണത്ത് ഭ്രാന്ത’നെ ആസ്പദമാക്കിയ നാടകം യൂനിവേഴ്സിറ്റി കോളജ് മൈതാനത്ത് അരങ്ങേറി. തട്ടകം സാംസ്കാരികവേദിയാണ് നാടകം അവതരിപ്പിച്ചത്. ഓണം വാരാഘോഷങ്ങളുടെ അഞ്ചാം ദിനത്തില്‍ ‘മത്സ്യഗന്ധി’ എന്ന ഏകാംഗനാടകം പ്രേക്ഷക ശ്രദ്ധനേടി. ഇന്‍റര്‍നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവലില്‍ ഇടം നേടിയ നാടകം അവതരിപ്പിച്ചത് കരകുളം ആപ്റ്റ് പെര്‍ഫോമന്‍സ് ആന്‍ഡ് റിസര്‍ച് സെന്‍ററാണ്. നടി സജിതാ മഠത്തില്‍ സംവിധാനം ചെയ്ത നാടകത്തില്‍ ശൈലജയാണ് മത്സ്യത്തൊഴിലാളിയായി വേഷമിടുന്നത്. നാടകവേദിയായ യൂനിവേഴ്സിറ്റി കോളജ് മൈതാനത്ത് കളിക്കൂടാരം നാടകവേദിയുടെ ‘മനക്കോട്ട’ നാടകം അരങ്ങേറി. ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധനേടിയ നാടകം കുമിളകളായി പൊന്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്വാര്‍ഥതാല്‍പര്യങ്ങളെയും സാമൂഹിക അനീതികളെയുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.