ചെരിപ്പുകടയില്‍ തീപിടിത്തം; പരിഭ്രാന്തരായി ജനം

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ചെരിപ്പുകടയില്‍ തീപിടിത്തം. ജങ്ഷനിലെ ‘മൈ ഡിയര്‍ ഫുട്വെയര്‍’ കടയിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12.40ന് തീപിടിത്തമുണ്ടായത്. പൊലീസിന്‍െറയും ഫയര്‍ഫോഴ്സിന്‍െറയും സമയോചിത ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. കടയുടെ രണ്ടാംനിലയിലും മൂന്നാംനിലയിലെ ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്ന് മൂന്ന് ഫയര്‍ യൂനിറ്റും ചാക്കയില്‍നിന്ന് ഒരു യൂനിറ്റുമത്തെി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് അണച്ചത്. ഓണാഘോഷത്തിരക്കിനിടെ, കടയുടെ മുകളില്‍നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികളും യാത്രക്കാരും പരിഭ്രാന്തരായി. പുക കണ്ട നാട്ടുകാരാണ് പൊലീസിലും ഫയര്‍സ്റ്റേഷനിലും കടയിലും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സിന്‍െറ അവസരോചിത ഇടപെടല്‍ കാരണമാണ് സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍െറ ഭാഗമായി പേരൂര്‍ക്കടയില്‍ ഏറെനേരം പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.