കുട്ടികളുടെ ഓണാഘോഷത്തിനിടെ അക്രമം; മുളകുപൊടി പ്രയോഗവുമായി അമ്മമാര്‍

ആറ്റിങ്ങല്‍: കുട്ടികള്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ അക്രമം നടത്തിയ സംഘത്തെ അമ്മമാര്‍ നേരിട്ടത് മുളകുപൊടിയെറിഞ്ഞ്. അയിലം കാറ്റാടിപൊയ്ക പണ്ടാരവിളയിലാണ് സംഭവം. സാമൂഹികവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. പ്രദേശത്തെ കുട്ടികള്‍ ചേര്‍ന്ന് ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചയോടെ കുട്ടികളുടെ വടംവലി മത്സരത്തിനിടെ സമീപപ്രദേശത്തെ മുതിര്‍ന്നവരുടെ സംഘവും മത്സരത്തില്‍ പങ്കെടുക്കണമെന്ന ആവശ്യവുമായി രംഗത്തത്തെി. എന്നാല്‍ പേര് അനൗണ്‍സ് ചെയ്തതില്‍ അപാകത ആരോപിച്ച് അക്രമാസക്തരായ സംഘം സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും കുട്ടികളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ അവിടെ കൂടിയിരുന്ന സ്ത്രീകള്‍ ചേര്‍ന്ന് സംഘത്തെ പിന്തിരിപ്പിച്ചയച്ചു. രാത്രിയോടെ തിരിച്ചത്തെിയ ഇവര്‍ കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ചു. ഇതോടെ സമീപത്തെ വീട്ടില്‍നിന്ന് മുളകുപൊടി എടുത്ത് അക്രമികള്‍ക്ക് നേരെ പ്രയോഗിച്ചു. മുളകുപൊടി കണ്ണില്‍ വീണതോടെ സംഘത്തിന്‍െറ വീര്യം ശമിച്ചു. ആക്രമണത്തിനിടെ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു. പതിനേഴുകാരന് മര്‍ദനമേറ്റു. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തത്തെിയ ശേഷമാണ് പരിക്കേറ്റവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിക്കാനായത്. അക്രമികള്‍ക്കെതിരെ സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.