മൂന്ന് കിലോ കഞ്ചാവുമായി സ്ത്രീ പിടിയില്‍

നേമം: വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ സ്ത്രീ പിടിയില്‍. കൂട്ടാളി ഷിബു ഓടി രക്ഷപ്പെട്ടു. വിഴിഞ്ഞം പള്ളിത്തറ ഒസറവിള കോളനിയില്‍നിന്ന് പള്ളിച്ചല്‍ പുന്നമൂട് തെങ്ങറത്തല വീട്ടില്‍ മുളകുപൊടി ഷിബു എന്ന ഷിബുവിനൊപ്പം താമസിക്കുന്ന രാജമ്മയെയാണ് (42)മൂന്ന് കിലോ കഞ്ചാവുമായി നരുവാമൂട് എസ്.ഐ എസ്. സന്തോഷ്കുമാര്‍ അറസ്റ്റ് ചെയ്തത്. കാഞ്ഞിരംകുളം മാരായമുട്ടം ജങ്ഷനില്‍ വെള്ളിയാഴ്ച ഉച്ചക്ക് കഞ്ചാവ് ബീഡി വലിച്ചതിന് യുവാക്കളെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് കിട്ടുന്നത് പുന്നമൂട്ടിലെ സ്ത്രീ വഴിയാണെന്ന് വിവരം ലഭിച്ചത്. ഷിബു നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രാജമ്മയെ കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.