മാലിന്യ പരിപാലനത്തിന് ഫണ്ട്; ധനമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: കോര്‍പറേഷന്‍െറ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതിയായ ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍െറ സി.എസ്.ആര്‍ ഫണ്ട് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഏറ്റുവാങ്ങി. മേയര്‍ വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുത്തൂറ്റ് മിനി ഗ്രൂപ് കണ്‍സള്‍ട്ടന്‍റ് സുഹാസ് സോമന്‍ മുഖ്യപ്രഭാഷണം നടത്തി. ധാരണാ പത്രം സുഹാസ് സോമന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാറിന് കൈമാറി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ശ്രീകുമാര്‍, പി. ബാബു, ആര്‍. ഗീതാഗോപാല്‍, സഫീറാ ബീഗം, അഡ്വ. ആര്‍. സതീഷ്കുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍, സിമി ജ്യോതിഷ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഉമ്മുസല്‍മ സി. ചുങ്കത്ത്, കോര്‍പറേഷന്‍ സെക്രട്ടറി എം. നിസാറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 20 ലക്ഷം രൂപയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നാല് വാഹനങ്ങള്‍, പോര്‍ട്ടബ്ള്‍ എയ്റോബിക് ബിന്നുകള്‍, കിച്ചന്‍ ബിന്നുകള്‍, ഗ്രീന്‍ടെക്നീഷ്യന്‍സിന്‍െറ യൂനിഫോം, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് വാങ്ങിയത്. വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ശുചിത്വ നഗര പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികളില്‍ ഒന്നായ ഹരിത ഗ്രാമത്തിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.