നഗരം ഇനി വൈ-ഫൈ

തിരുവനന്തപുരം: നഗരവാസികള്‍ക്കും നഗരത്തിലത്തെുന്നവര്‍ക്കും ഇനി നഗരസഭയുടെ വൈ-ഫൈ സൗകര്യം ലഭിക്കും. തിരുവനന്തപുരം നഗരസഭ ബി.എസ്.എന്‍.എല്ലുമായും ക്വാഡ്ജെന്‍ എന്ന സ്വകാര്യകമ്പനിയുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്‍െറ പലയിടങ്ങളില്‍ വൈ-ഫൈ സൗകര്യത്തോടു കൂടിയുള്ള ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ക്യൂ.എഫ്.ഐ എന്ന ഹോട്ട്സ്പോട്ടുകളാണ് സേവനം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നഗരസഭ മിനികോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നഗരത്തിലെ 12 സ്ഥലങ്ങിലാണ് ഈ സൗകര്യം ലഭ്യമാക്കുക. പിന്നീട് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. വൈ-ഫൈ ഹോട്ട് സ്പോട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് 100 മീറ്റര്‍ ചുറ്റളവിലാണ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നത്. ഈ കേന്ദ്രങ്ങളില്‍ ഓരോ മാസവും ആദ്യത്തെ 15 മിനിറ്റ് സൗജന്യമായിരിക്കും. തുടര്‍ന്ന് റീചാര്‍ജ് ചെയ്യുന്നതനുസരിച്ച് സേവനം ലഭിക്കും. ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നത്. 10 രൂപ മുതലുള്ള കൂപ്പണുകള്‍ അതത് കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. വിഴിഞ്ഞം, കഴക്കൂട്ടം, ആറ്റിപ്ര, വട്ടിയൂര്‍ക്കാവ്, നേമം, സോണല്‍ ഓഫിസുകളിലും നഗരസഭ കാര്യാലയത്തിലും ഉത്തരായന റെസ്റ്റ് ഹൗസ്, ശാസ്തമംഗലം, മെഡിക്കല്‍കോളജ്, ശ്രീകണ്ഠേശ്വരം, നന്തന്‍കോട്, എസ്.എം.വി സ്കൂളിനുസമീപം, പാളയം എന്നിവിടങ്ങളിലെ ഹെല്‍ത്ത് സര്‍ക്ക്ള്‍ ഓഫിസുകളിലുമാണ് ആദ്യഘട്ടമായി വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് എം.ബി.പി.എസ് മുതല്‍ 20 എം.ബി.പി.എസ് വരെയാണ് ഇന്‍റര്‍നെറ്റിന്‍െറ വേഗം. ഇത് ഫോര്‍ ജി സൗകര്യത്തിനേക്കാള്‍ കൂടിയ വേഗമാണ്. പരിപാടിയില്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സതീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ സി.ആര്‍ മണി, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എസ്.എസ് തമ്പി, കൗണ്‍സിലര്‍ പാളയം രാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ഗീതാഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.